ജീവനക്കാർക്ക് ശമ്പളം നൽകണമെന്ന് MOE സ്വകാര്യ സ്കൂളുകൾക്ക് മുന്നറിയിപ്പ് നൽകി

  • 06/04/2020

കുവൈറ്റ് : ജീവനക്കാരുടെ ശംബളം നൽകാത്ത എല്ലാ സ്വകാര്യ സ്കൂളുകൾക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം (MoE) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്ക് സ്വകാര്യമേഖലയിലെ തൊഴിൽ നിയമ പ്രകാരം ശമ്പളം ലഭിക്കാൻ അർഹതയുണ്ടെന്ന് എല്ലാ സ്വകാര്യ സ്കൂളുകളുടെയും പ്രതിനിധികൾക്ക് അയച്ച സർക്കുലറിൽ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അബ്ദുൽ മൊഹ്‌സെൻ അൽ ഹുവൈല പറഞ്ഞു. അധ്യാപകർക്ക് വേതനം നൽകിയിട്ടില്ലെന്ന് തെളിഞ്ഞാൽ സ്കൂളുകൾക്കെതിരായ നടപടികൾ സ്വീകരിക്കുന്നതിന് സ്വകാര്യ വിദ്യാഭ്യാസ മേഖല പ്രതിനിധീകരിക്കുന്ന മന്ത്രാലയം പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവറുമായി ഏകോപിപ്പിക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

Related News