ജോയൽ ജേക്കബിൻറെ മൃതദേഹം ഇന്ന് എമിറേറ്റ്സ് വീമാനത്തിൽ നാട്ടിലേക്ക്.

  • 06/04/2020

കുവൈത്ത് : കുവൈത്തിൽ അന്തരിച്ച തിരുവനന്തപുരം പേരൂർക്കട സ്വദേശി ജോയൽ ജേക്കബിൻറെ മൃതദേഹം ഇന്ന് എമിറേറ്റ്സ് കാർഗോ വീമാനത്തിൽ നാട്ടിലേക്ക് യാത്രയായി. കുവൈറ്റിൽ IT കമ്പനിയിൽ അഡ്മിനിസ്ട്രേറ്റർ ആയി ജോലിനോക്കിയിരുന്ന ജോയൽ ജേക്കബ് (37) കഴിഞ്ഞ മാർച്ച് 26ന് ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്. കുവൈത്തിലെ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന മാവേലിക്കര അമ്പുരെത് M.M. ജേക്കബിന്റെയും പരുമല അരികുപുരത്തു ഇന്ദിരയുടെയും മകനാണ് ജോയൽ. കുവൈത്തിൽ കൊറോണ വ്യാപനത്തിനെത്തുടർന്ന് നിന്ന് വീമാനസർവീസുകൾ നിർത്തിവച്ചിരുന്നു , അതിനെത്തുടർന്നാണ് മൃതദേഹം നാട്ടിലേക്കയക്കാൻ കാലതാമസമുണ്ടായത്. ഇന്ന് ഉച്ചക്ക് മൃതദേഹവുമായി കുവൈത്തിൽ നിന്ന് പുറപ്പെട്ട EK 9828 എമിറേറ്റ്സ് കാർഗോ വിമാനം ദുബായ് വഴി നാളെ രാത്രിയോടുകൂടി നാട്ടിലെത്തും. സംസ്കാരം 8.4 .2020 ന് ശുശ്രുഷകൾക്കു ശേഷം ഒരുമണിക്ക് കുറത്തികാട് ജറുസലേം മാർത്തോമ്മാ പള്ളിയിൽ സംസ്കരിക്കും

Related News