ജലീബ്, മഹബുള്ള പ്രദേശങ്ങളില്‍ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു.

  • 06/04/2020

കുവൈത്ത് സിറ്റി: കൊറോണ വൈറസ്‌ വ്യാപിക്കുന്നതിന്റെ പാശ്ചാത്തലത്തില്‍ ജലീബ്, മഹബുള്ള തുടങ്ങിയ പ്രദേശങ്ങളില്‍ രണ്ടാഴ്ചത്തേക്ക് ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായതെന്ന് കുവൈത്ത്​ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ്​ അൽ സാലിഹ് വ്യക്തമാക്കി.

ജലീബ്, മഹബുള്ള പ്രദേശങ്ങളില്‍ അകത്തേക്കും പുറത്തേക്കുമുള്ള പോയിന്റുകളില്‍ സ്പെഷ്യല്‍ ഫോര്‍സിന്റെ നേതൃത്വത്തില്‍ ചെക്ക് പോയിന്റ്‌ വഴി സഞ്ചാരത്തിനായി നിശ്ചിത സമയം മാത്രമായി പരിമിതപ്പെടുത്തും. അത്യാവശ്യ കാര്യങ്ങൾക്ക്​ മുൻകൂർ അനുമതിയോടെ പുറത്തിറങ്ങാം. ഇതിനായി അഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വാങ്ങണം, വിദേശികൾ സർക്കാർ മാർഗനിർദേശം പാലിക്കാതെ പുറത്തിറങ്ങുന്നത്​ തടയാനും ഈ പ്രദേശശങ്ങളിലെ വൈറസ് വ്യാപനം തടയാനും പൂർണ നിയ​ന്ത്രണം മാത്രമാണ്​ വഴിയെന്ന്​ മന്ത്രി വ്യക്തമാക്കി.

Related News