സമ്പൂര്‍ന്ന കർഫ്യു; ബാർ കോഡ് സംവിധാനം ഒരുക്കി വാണിജ്യ മന്ത്രാലയം.

  • 06/04/2020

കുവൈറ്റ് സിറ്റി : സമ്പൂര്‍ന്ന കർഫ്യു സമയത്തു രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും അവശ്യ സാധനങ്ങൾ വാങ്ങിക്കാൻ സംവിധാനമൊരുക്കി വാണിജ്യ മന്ത്രാലയം. പുതിയ തീരുമാന പ്രകാരം ആവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി മൊബൈല്‍ വഴി രജിസ്റ്റർ ചെയ്യുന്നവരെ കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിൽ അനുവദിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. മൊബൈലില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉപഭോക്താവിന് ബാർകോഡ് ലഭിക്കുമെന്നും അത് കർഫ്യൂ സമയത്ത് സാധനങ്ങൾ വാങ്ങാനായി ഉപയോഗിക്കാമെന്നും അധികൃതര്‍ അറിയിച്ചു. പുതിയ സംവിധാനം ആഭ്യന്തര മന്ത്രാലയവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പ്രവാസികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ജനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിനും, വർദ്ധിച്ചുവരുന്ന കോവിഡ് കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനും ഏരിയ തിരിച്ചുള്ള ലോക്ക് ഡൌൺ അനുവദിക്കാൻ ഇന്ന് കൂടിയ മന്ത്രിസഭയാണ് അനുമതി നൽകിയത്. ജനസാന്ദ്രത ഏറിയ പ്രദേശങ്ങളില് അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരം ചെക്ക് പോയിന്റ് വഴി പരിമിതപ്പെടുത്തുമെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു.

Related News