വേദിയിൽ നൃത്തം അവതരിപ്പിക്കുന്നതിനിടെ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു, വീഡിയോ

  • 08/09/2022

ജമ്മു: വേദിയിൽ നൃത്തം അവതരിപ്പിക്കുന്നതിനിടെ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു. ജമ്മുവിലെ ബിഷ്‌നയിൽ ആണ് സംഭവം. യോഗേഷ് ഗുപ്ത എന്ന നര്‍ത്തകനാണ് മരിച്ചത്.  ഗണേശ ഉത്സവത്തോടനുബന്ധിച്ച് പാർവതി ദേവിയുടെ വേഷം ധരിച്ച് നൃത്തം ചെയ്യുന്നതിനിടെയാണ് സംഭവം. 

നൃത്തത്തിന്റെ ഭാഗമായി യോഗേഷ് ഗുപ്ത നിലത്തേക്ക് വീഴുകയും അവിടെ ഇരുന്നുകൊണ്ട് ചുവടുകൾ കാണിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യോഗേഷ് ഗുപ്ത എഴുന്നേൽക്കാത്തതു കണ്ട് ‘ശിവന്റെ’ വേഷം ധരിച്ചയാൾ വേദിയിലെത്തി. തുടർന്ന് ഇയാൾ മറ്റുള്ളവരെ സഹായത്തിനായി വിളിക്കുന്നതും വിഡിയോയില്‍ കാണാം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related News