ഐ.സി.എഫ്. മീലാദ് കാമ്പയിൻ കാന്തപുരം ഉദ്ഘാടനം ചെയ്യും

  • 21/09/2022


കുവൈത്ത് സിറ്റി: ഈ വര്‍ഷത്തെ ഐ.സി.എഫ്. മീലാദ് കാമ്പയിൻ പ്രോഗ്രാമുകൾക്ക് വെള്ളിയാഴ്ച തുടക്കമാകും. കാമ്പയിന്റെ അന്താരാഷ്ട്ര തല ഉദ്ഘാടനം ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ .പി. അബൂബക്കർ മുസ്ലിയാർ നിർവഹിക്കും.

സെപ്തംബർ 23 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് കുവൈത്ത്, ഖൈത്താൻ കാർമൽ സ്കൂളിൽ നടക്കുന്ന മീലാദ് കാമ്പയിൻ ഉദ്ഘാടന സമ്മേളനത്തോ ടനുബന്ധിച്ചു ചിത്താരി കെ പി ഹംസ മുസ്‌ലിയാർ അനുസ്മരണവും ഉണ്ടാകുമെന്ന് ഐ.സി.എഫ് കുവൈത്ത് നാഷണൽ ഭാരവാഹികൾ അറിയിച്ചു.

മർകസ് നോളജ് സിറ്റി സി.എ.ഒ. അഡ്വ. തൻവീർ ഉമർ, അബ്ദുൽഹകീം ദാരിമി, അലവി സഖാഫി തെഞ്ചേരി തുടങ്ങിയവർ സംബന്ധിക്കും.

'തിരുനബി (സ്വ) പ്രപഞ്ചത്തിന്റെ വെളിച്ചം' എന്ന ശീർഷകത്തിൽ നടക്കുന്ന കാമ്പയിനോടാനുബന്ധിച്ച് സ്നേഹവിരുന്ന്, കോൺഫറൻസുകൾ, ജനസമ്പർക്കം, പ്രകീർത്തന സദസ്സ്, സ്റ്റുഡന്റസ് ഫെസ്റ്റ്, മാസ്റ്റർ മൈൻഡ്, സപ്ലിമെന്റ്, വീഡിയോ പ്രസന്റേഷൻ തുടങ്ങി വ്യത്യസ്ത പരിപാടികൾ വിവിധ ഘടകങ്ങളിലായി നടക്കുമെന്നും ICF ഭാരവാഹികൾ അറിയിച്ചു.

Related News