ഇടുക്കി അസോസിയേഷൻ കുവൈറ്റ് (IAK) ഓണോത്സവം -2022

  • 21/09/2022 ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ ഓണാഘോഷ പരിപാടികൾ ഓണോത്സവം -2022
സാൽമിയ അൽ -സമറൂദ ഹാളിൽ വച്ച് വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു.

 താലപ്പൊലിയുടെയും, പുലികളിയുടെയും, ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളിയ മാവേലിമന്നനെ ഇടുക്കി അസോസിയേഷൻ അംഗങ്ങൾ ആഹ്ലാദരവത്തോടെ സ്വീകരിച്ചു.

 തുടർന്ന് നടന്ന പൊതുസമ്മേളനത്തിന്ജനറൽ സെക്രട്ടറി ബിജോ തോമസ്
സ്വാഗതം ആശംസിച്ചു.പ്രസിഡന്റ് സോജൻ മാത്യു അധ്യക്ഷത വഹിച്ചു സംസാരിച്ചു. ഡോക്ടർ അമീർ അഹമ്മദ്. കെ ഓണാഘോഷ പരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം എല്ലാവർക്കും ഓണാശംസകൾ നേർന്നു.
ശ്രീ Martin P Chacko editorial ആയുള്ള ഇടുക്കി അസോസിയേഷൻ കുവൈത്തിന്റെ e- സുവനീർ തേൻ മൊഴികൾ-ഉടെ പ്രകാശനം പരിപാടിയുടെ മുഖ്യ സ്പോൺസർമാരായ ജോയ് ആലുക്കാസ് ജ്വല്ലറി, ബദർ അൽ സമാ,  അൽമുല്ല എക്സ്ചേഞ്ച്  എന്നിവയുടെ പ്രതിനിധികൾ ചേർന്ന് നിർവഹിച്ചു.
തുടർന്ന് ഓണാഘോഷ കമ്മിറ്റി പ്രോഗ്രാം ജനറൽ കൺവീനർ ജിജി മാത്യു , ഇടുക്കി അസോസിയേഷൻ കുവൈറ്റ് വിമൻസ് ഫോറം ചെയർപേഴ്സൺ അനിറ്റ് സേവ്യർ എന്നിവർ ആശംസകൾ അർപ്പിച്ചു
പ്രസിഡന്റ് സോജൻ മാത്യു, ജനറൽ സെക്രട്ടറി ബിജോ തോമസ്, ട്രഷറർ ജിന്റോ ജോയ്, പ്രോഗ്രാം ജനറൽ കൺവീനർ ജിജി മാത്യു, വൈസ് പ്രസിഡണ്ട് ബാബു ചാക്കോ, ജോയിന്റ് സെക്രട്ടറി അലൻ മൂക്കൻതോട്ടം, ജോയിന്റ് ട്രഷറർ ജോസ് പാറയാനി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, കോർ ഗ്രൂപ്പ് കമ്മിറ്റി അംഗങ്ങൾ, വിമൻസ് ഫോറം കമ്മിറ്റി അംഗങ്ങൾ, ഓണോത്സവം -2022 കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മിനി സ്ക്രീൻ താരം ബിനു അടിമാലി  celebrity ആയിട്ട് എത്തിയ പ്രോഗ്രാമിൽ അദ്ദേഹം മുഖ്യ വേഷത്തിൽ, ഇടുക്കി കലാകാരൻമാർക്കൊപ്പം അഭിനയിച്ച സ്കിററ്റ് വളരെ രസകരമായിരുന്നുപ്ലസ് ടു പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ കുട്ടികൾ എന്നിവർക്കുള്ള സമ്മാനദാനം വിശിഷ്ടാതിഥികൾ നിർവഹിച്ചു.വുമൺസ് ഫോറം അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര, മറ്റ് നൃത്ത പരിപാടികൾ, പാട്ടുകൾ കുട്ടികളുടെ ഒപ്പന, കപ്പിൾ ഡാൻസ് എന്നിവയെല്ലാം വളരെ ആസ്വാദ്യകരമായിരുന്നു. ട്രഷറർ ജിന്റോ ജോയ് യോഗത്തിന് നന്ദി പറഞ്ഞു.

Related News