അടൂരോണം നാളെ

  • 22/09/2022


കുവൈറ്റിലെ അടൂർ നിവാസികളുടെ കൂട്ടായ്മയായ അടൂർ എൻ.ആർ.ഐ.ഫോറം- കുവൈറ്റ് ചാപ്റ്റർ അടൂരോണം 2022 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു.
2022 സെപ്റ്റംബർ 23 വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ച് നടക്കുന്ന പരിപാടി പ്രശസ്ത സിനിമ താരം ശ്രീ ഉണ്ണിമുകുന്ദൻ ഉത്ഘാടനം ചെയ്യും..

അടൂർ എൻ.ആർ.ഐ ഫോറം- കുവൈറ്റ് ചാപ്റ്റർ പ്രഥമ അടൂർ ഭാസി പുരസ്കാരം ചലച്ചിത്ര നടൻ ഉണ്ണി മുകുന്ദനും,നവാഗത സംവിധായകനുള്ള പുരസ്‌കാരം വിഷ്ണു മോഹനും ജലസേചന വകുപ്പ് മന്ത്രീ ശ്രീ.റോഷിൻ അഗസ്റ്റിൻ സമ്മാനിക്കും.

ചലച്ചിത്ര പിന്നണി ഗായകൻ ഇഷാൻ ദേവും,ഗായിക രൂത്ത് റ്റോബിയും, ഗായിക 
അംബിക രാജേഷും ചേർന്ന് 
അവതരിപ്പിക്കുന്ന ഗാനമേള, തിരുവാതിര, സാംസ്കാരിക ഘോഷ യാത്ര, സാംസ്‌കാരിക സമ്മേളനം ഡാൻസ്, ചെണ്ടമേളം തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറുന്നതാണ്.

അടൂരോണത്തിന്റെ ക്രമീകരങ്ങൾ പൂർത്തിയായതായി പ്രസിഡന്റ്‌ ജിജു മോളേത്ത്, ജനറൽ സെക്രട്ടറി,അനീഷ്‌ എബ്രഹാം ജനറൽ കൺവീനർ ബിജോ പി ബാബു,മീഡിയ കൺവീനർ കെ.സി ബിജു,പ്രോഗ്രാം കൺവീനർ ജയൻ ജനാർദ്ദനൻ എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.

Related News