കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ അബ്ബാസിയ ഏരിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

  • 23/03/2023അബ്ബാസിയ: കുവൈറ്റ് എറണാകുളം റസിഡൻസ്‌ അസോസിയേഷൻ(KERA) അബ്ബാസിയ ഏരിയ കമ്മിറ്റിയുടെ 2023 - 24 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
     ഭാരവാഹികൾ: ശ്രീ സംഗീത് കളംപൂക്കാട് അബ്ബാസിയ ഏരിയ കൺവീനർ, ശ്രീ. ജിൻസ് പി ജോയ് (ഏരിയ സെക്രട്ടറി), ശ്രീ. ജിവിൻ ജോർജ് (ഏരിയ ജോയിൻ സെക്രട്ടറി), ശ്രീ. വിപിൻ രാജൻ (ഏരിയാ ട്രഷറർ), ശ്രീ. ജിതിൻ തോട്ടുവാ (ഏരിയ ജോയിൻ ട്രഷറർ). മറ്റ് കേര അബ്ബാസിയ ഏരിയ അംഗങ്ങളെയും, കേര കേന്ദ്ര അംഗങ്ങളെയും തെരഞ്ഞെടുത്തു.
അബ്ബാസിയ ഹൈ ഡൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍, കേര മീഡിയ കൺവീനർ ശ്രീ. ബിനിൽ സ്കറിയ സ്വാഗതം ആശംസിച്ചു. കേര പ്രസിഡൻറ് ശ്രീ. ബെന്നി KO യോഗം ഉദ്ഘാടനം ചെയ്തു. കേര മുൻ അബ്ബാസിയ കൺവീനർ ശ്രീ. ആൻസൺ പത്രോസ് അധ്യക്ഷപ്രസംഗം നടത്തുകയും കേര ട്രഷറർ ശ്രീ. ശശികുമാർ ആശംസ അറിയിച്ചു. കേരള വൈസ് പ്രസിഡൻറ് ശ്രീ. റെജി പൗലോസ് നന്ദി അറിയിച്ചു.
 എറണാകുളത്തെ പ്രവാസികളെ ചേർത്തുനിർത്തി അവർക്കുള്ള സഹായങ്ങളും സേവനങ്ങളും നൽകുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അബ്ബാസിയ ഏരിയ കൺവീനർ ശ്രീ. സംഗീത് കളംപൂക്കാട് വ്യക്തമാക്കി.

Related News