തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ഗൃഹ മൈത്രി 2022: വീടിന്റെ കല്ലിടൽ കർമ്മം ജൂലൈ 26ന്

  • 25/07/2023



തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ഗൃഹ മൈത്രി 2022 പദ്ധതിയിയുടെ ഭാഗമായി നൽകുന്ന രണ്ടു വീടുകളിൽ ആദ്യത്തെ വീടിന് അർഹയായ ട്രാസ്സ്ക് അംഗം വാസന്തിക്കു വരന്തരപ്പിള്ളിയിൽ നിർമ്മിച്ച് നൽകുന്ന വീടിന്റെ കല്ലിടൽ കർമ്മം 2023 ജൂലൈ 26 രാവിലെ 9 മണിക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി. അജിതാ സുധാകരന്റെ സാന്നിധ്യത്തിൽ നിർവ്വഹിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. പ്രസ്തുത ചടങ്ങിൽ വനിതാവേദി ജനറൽ കൺവീനർ ശ്രീമതി. ഷെറിൻ ബിജു, മറ്റു അസ്സോസിയേഷൻ പ്രതിനിധികൾ പങ്കെടുക്കുന്നതാണ്. അവരോടൊപ്പം, നമ്മുടെ അംഗങ്ങളുടെയും നാട്ടിലുള്ള മുൻകാല ട്രാസ്ക് അംഗങ്ങളുടെയും സാന്നിദ്ധ്യം കൂടി അഭ്യർത്ഥിക്കുന്നു. ഈ ഉദ്യമം യാഥാർത്ഥ്യമാക്കുന്നതിന് അസ്സോസിയേഷനോടൊപ്പം നിൽക്കുന്ന ഓരോരുത്തരേയും നന്ദിയോടെ ഓർക്കുന്നു.

Related News