ജിബീഷിനും സിമിക്കും കിയ കുവൈറ്റ് യാത്രയയപ്പ് നൽകി

  • 26/07/2023

  


കുവൈറ്റ് സിറ്റി:  പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ  കിയ  കുവൈത്തിന്റെ എക്സിക്യൂട്ടീവ് അംഗവും, ഫർവാനിയ കോഡിനേറ്ററുമായ ജിബീഷിനും, വനിതാവേദി അംഗമായ  സിമിക്കും കിയാ കുവൈറ്റ് യാത്രയയപ്പ് നൽകുകയും അസോസിയേഷന്റെ ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു. പ്രസിഡണ്ട് റോയി ആൻഡ്രൂസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ . സന്തോഷ് കുമാർ, ഡൊമിനിക്  ഹരീന്ദ്രൻ,ഷിനില്‍, വനിതാ ചെയർപേഴ്സൺ സോണിയ സിബിൻ  തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ജിബീഷും, സിമിയും മറുപടി  പ്രസംഗത്തിൽ അസോസിയേഷനോട് ചേർന്ന് പ്രവർത്തിക്കാൻ പറ്റിയത് ഒരു ഭാഗ്യമാണെന്നും, നല്ലൊരു അനുഭവമായിരുന്നു എന്നും മറുപടി പ്രസംഗത്തിൽ അവർ പറഞ്ഞു , യാത്രയപ്പ് നൽകി  ആദരിച്ചതിൽ  എല്ലാവർക്കുംഅവർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

Related News