'ഗൃഹമൈത്രി 2022' തൃശൂർ അസോസിയേഷന് അഭിമാന നിമിഷം

  • 26/07/2023


തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ സാമൂഹ്യ ക്ഷേമ പ്രവർത്തനത്തിന്റെ ഭാഗമായി നടത്തുന്ന ഹൗസിങ് പ്രൊജക്റ്റ്‌ ഗൃഹമൈത്രി - 2022 ന്റെ ആദ്യ ഭവനത്തിന്റെ കല്ലിടൽ കർമം വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി അജിത സുധാകരനും ട്രാസ്ക് 2022 പ്രസിഡന്റ്‌ ശ്രീ ബിവിൻ തോമസും ചേർന്ന് ട്രാസക് വനിതാവേദി ജനറൽ കൺവീനർ ശ്രീമതി ഷെറിൻ ബിജുവിന്റെ സാനിധ്യത്തിൽ നടത്തി. 

തൃശൂർ അസോസിയേഷൻ മുൻ ഭാരവാഹികൾ. നാട്ടിലുള്ള അംഗങ്ങൾ, വരാന്തരപ്പിള്ളി പഞ്ചായത്ത് മെമ്പർ ശ്രീ ഷൈജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വരാന്തരപ്പിള്ളി പഞ്ചായത്തിൽ മൂന്നാം വാർഡിൽ താമസിക്കുന്ന ശ്രീമതി വാസന്തിക്കാണ് വീട് നിർമിച്ചു നൽകുന്നത്. നിലവിൽ 6 വീടുകൾ നിർമിച്ചു നൽകിയിട്ടുണ്ട്. ഈ വർഷം 2 വീടുകൾ നിർമിച്ചു നൽകും എന്ന് ഭാരവാഹികൾ അറിയിച്ചു. 

മുരളി പുതൂർ, ഹേമചന്ദ്രൻ, രമേഷ്, ഷിജോ മഞ്ഞളി, മഞ്ജുള ഷിജോ, ശ്രീജിത്ത്‌, മനോജ്‌ ചന്ദ്രൻ, ഷാന ബിവിൻ, ദേവി മനോജ്‌ എന്നിവരും ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു..

Related News