മാക് കുവൈത്തിനു പുതിയ നേതൃത്വം

  • 28/07/2023

  

കുവൈത്ത്‌ സിറ്റി : പ്രമുഖ പ്രവാസി സ്പോർട്സ് ക്ലബ്ബായ മാക് കുവൈത്ത് 2023 - 24 വർഷത്തേക്കുള്ള സാരഥികളെ തിരഞ്ഞെടുത്തു. ഫർവാനിയ ഫ്രന്റ്ലൈൻ മീറ്റിംഗ് ഹാളിൽ നടന്ന ക്ലബ്ബിന്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രസിഡണ്ട് മൻസൂർ കുന്നത്തേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ കെ.ടി വാർഷിക പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

 പുതിയ ഭാരവാഹികൾ ആയി അബ്ദുൽ റഹ്മാൻ ചേലേമ്പ്ര (പ്രസിഡണ്ട് ) ഷൈജു എം.കെ (ജനറൽ സെക്രട്ടറി) അബ്ദുൽ റഹ്മാൻ കെ.ടി (ട്രെഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ 
മുസ്തഫ കാരി (ചെയർമാൻ) സുബൈർ കുരിക്കൾ (വൈസ് ചെയർമാൻ)
മുജീബ് മാത്തോട്ടം, മൻസൂർ കുന്നത്തേരി, അബ്ദുൽ റഹ്മാൻ പടന്ന  (വൈസ് പ്രസിഡണ്ട് )  , ജംഷീദ്, ശിഹാബ് (ജോയിന്റ് സെക്രട്ടറി) അബ്ദുൽ റഹീം കെ.പി, മഹ്മൂദ് പെരുമ്പ (അസിസ്റ്റന്റ് ട്രഷറർ ) ഫബീർ (സ്പോർട്സ് സെക്രട്ടറി) ഷാഹുൽ ബേപ്പൂർ (മീഡിയ സെക്രട്ടറി) അനസ് മുഹമ്മദ്, അനീസ് പി.എ (അസിസ്റ്റന്റ് മീഡിയ സെക്രട്ടറി) ജംനാസ് (അഡ്മിൻ സെക്രെട്ടറി) മുബഷിർ എൻ.എ.വി , മൻസൂർ കെ.പി (ടീം കോ-ഓർഡിനേറ്റർ)  അബ്ദുൽ സലാം എ.പി, ബഷീർ (ഉപദേശക സമിതി)

ഫൈസൽ അപ്സര ബസാർ, ഫിറോസ് യു.പി, ഷഫീക് പി.കെ, മുഹമ്മദ് കബീർ, റുനീസ്,ഫാറൂഖ് എം.കെ, സജാസ് ഹസ്സൻ, ഫയാസ്,  മുഹമ്മദ് ഹാരിസ്, മുദ്ദസിർ,മുജീബ് കാലിക്കറ്റ്‌ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുത്തു. മൻസൂർ കുന്നത്തേരി, അബ്ദുൽ റഹീം കെ.പി  എന്നിവരാണ് ടീം മാനേജർമാർ.

Related News