അത്തൈസീർ ഓൺലൈൻ തജ് വീദ് പഠിതാക്കളുടെ രണ്ടാമത്തെ കുടുംബ സംഗമം സംഘടിപ്പിച്ചു

  • 31/07/2023


 കുവൈറ്റ് കേരള ഇസ് ലാഹി സെൻറർ അബ്ബാസിയ സോൺ നേതൃത്വത്തിൽ പരിശുദ്ധ ഖുർആൻ, അതിന്റെ പാരായണ നിയമം അനുസരിച്ച് പഠിക്കുക എന്ന ലക്ഷ്യത്തോടെ 2020 ഏപ്രിൽ മാസം അഞ്ചാം തീയതി ഓൺലൈൻ സംവിധാനം ഉപയോഗിച്ചു പ്രമുഖ ഖാരിഅ ഹാഫിദ് മുഹമ്മദ് അസ് ലമിന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും ഫജർ നമസ്കാരത്തിനു ശേഷം നടത്തിവരുന്ന അത്തൈസീർ ഖുർആൻ പഠന ക്ലാസിലെ പഠിതാക്കളുടെ രണ്ടാമത്തെ കുടുംബ സംഗമം മാഹിക്കടുത്തുള്ള കുഞ്ഞിപ്പള്ളി മദ്രസ ഹിമായതുൽ ഖുർആൻ ബനാത്ത് കോളേജിൽ വച്ച് സംഘടിപ്പിച്ചു.

2023ജൂലൈ 23 ഞായറാഴ്ച രാവിലെ 11.30 ന് അലി ബിൻ ഷമീസ് കുഞ്ഞിപ്പള്ളിയുടെ ഖിറാഅത്തോടെ പരിപാടി ആരംഭിച്ചു. ഓൺലൈനിൽ മാത്രം ബന്ധമുള്ള പഠിതാക്കൾ പരസ്പരം പരിചയപ്പെട്ടു തുടങ്ങിയ പരിപാടിയിൽ ഇസ്‌ലാഹി സെന്റർ ഖുർആൻ ഹദീസ് ലേർണിംഗ് സെന്റർ സെക്രട്ടറി മുഹമ്മദ്‌ അസ്ഹർ അത്തേരി സ്വാഗതം ആശംസിച്ചു. ഉസ്താദ് ഹാഫിദ് മുഹമ്മദ് അസ്‌ലം അദ്ധ്യക്ഷം വഹിച്ചു.

വിസ്ഡം യു എ ഇ സെന്റർ വൈസ് പ്രസിഡന്റ്‌ വെൽക്കം അഷ്‌റഫ്‌  സംഗമം ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ്‌ മുഹമ്മദ് ശരീഫ് എലാങ്കോട്, ഇസ് ലാഹി സെൻറർ ഭാരവാഹികളായ സി പി അബ്ദുൽ അസീസ്, സക്കീർ കൊയിലാണ്ടി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
 ഖുർആൻ മധുരം നുകരാം എന്ന പരിപാടി തജ് വീദ് ക്ലാസ്സ്‌ പഠിതാക്കളായ മുഹമ്മദ്‌ മൂഹിയിദ്ധീൻ, ബഷീർ കെ ഇ, മൊയ്‌ദീൻ കുട്ടി വേങ്ങര എന്നിവർ അവതരിപ്പിച്ചു. തുടർന്ന്  കുട്ടികളുടെ പരിപാടികൾ
ഖുർആൻ പാരായണം,
ഇസ്‌ലാമിക ഗാനം എന്നിവ നടന്നു.
രാവിലെ നടക്കുന്ന ക്ലാസിന്റെ രൂപം ഹാഫിദ് മുഹമ്മദ് അസ്‌ലം ഉസ്താദ് പരിചയപ്പെടുത്തി. അബ്ദുൽ കാദർ മാഹി മുണ്ടൊക്ക്, കുട്ടി വേങ്ങര, മുഹമ്മദ് ദാവൂദ് തിരൂരങ്ങാടി എന്നിവർ അനുഭവ വിശദീകരണം നടത്തി. സക്കീർ എടത്തനാട്ടുകര അത്തൈസീർ പഠന ക്ലാസ്സിനെ പരിചയപ്പെടുത്തി ഗാനം ആലപിച്ചു.

സ്ത്രീകൾക്കായി പ്രത്യേകം  സംഘടിപ്പിച്ച പരിപാടികൾക്ക് സനിയ ടീച്ചർ, ആസിയ മൊയ്‌ദു കുഞ്ഞിപ്പള്ളി എന്നിവർ നേതൃത്വം നൽകി
കുഞ്ഞിപ്പള്ളി മദ്രസ ഹിമായതുൽ ഖുർആൻ ബനാത്ത് കോളേജ് അധ്യാപകൻ ഹബീബ് സ്വലാഹി കൊല്ലം ഉൽബോധന പ്രസംഗവും ജാമിഅഃ അൽഹിന്ദ് ഇസ്ലാമിയ തഹഫീദുൽ ഖുർആൻ ഡയറക്ടർ സകരിയ നൂഹ് മദീനി കരുനാഗപ്പള്ളി സമാപന പ്രഭാഷണവും നടത്തി. മുഹമ്മദ് അസ്‌ലം കാപ്പാട് നന്ദി രേഖപ്പെടുത്തി.
അബ്ദുൽ അസീസ് നരക്കോട്, ഹാഫിദ് സാലിഹ് സുബൈർ ആലപ്പുഴ, അസ്‌ലം ആലപ്പുഴ, മുഹമ്മദ് അസ്‌ലം കാപ്പാട്, മുഹമ്മദ്‌ ഷഫീക് മോങ്ങം, മൊയ്‌ദു കുഞ്ഞിപ്പള്ളി, അബ്ദുൽ കാദർ മാഹി മുണ്ടൊക്ക്, അബൂബക്കർ മാഹി, അബ്ദുൽ ഹമീദ് സി. കെ , ഹംസ വെള്ളോത്  തുടങ്ങിയവർ പരിപാടികളുടെ കോർഡിനേഷൻ നിർവഹിച്ചു.

Related News