മെട്രോ മെഡിക്കൽ ഖൈത്താൻ: ഉദ്ഘാടനം സെപ്റ്റംബർ 8ന്

  • 05/09/2023


കുവൈറ്റിലെ സ്വകാര്യ ആരോഗ്യരംഗത്തെ പ്രശസ്തമായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ 5ആമത് ബ്രാഞ്ച് സെപ്റ്റംബർ 8ആം തിയ്യതി ഖൈത്താനിൽ ബ്ലോക്ക്‌ നമ്പർ 7ൽ വൈകുന്നേരം 5 മണിക്ക് തുറന്നു പ്രവർത്തനം ആരംഭിക്കുമെന്നു വാർത്താ സമ്മേളനത്തിൽ ഗ്രൂപ്പ്‌ ചെയർമാനും സിഇഒ യുമായ മുസ്തഫ ഹംസ അറിയിച്ചു.

ബഹുമാനപ്പെട്ട ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക മുഖ്യാഥിതി ആയിരിക്കുമെന്നും നിരവധി രാജ്യങ്ങളുടെ കുവൈറ്റിലെ സ്ഥാനപതിമാർ, എംബസി ഉദ്യോഗസ്ഥർ,മന്ത്രിമാർ, കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രഗത്ഭ വ്യക്തിത്വങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഫാർമസിയുടെ ഉദ്ഘാടനവും അന്നേ ദിവസം തന്നെ ഉണ്ടാവുമെന്നും അറിയിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ചു 3 മാസത്തെ വിവിധ ഓഫറുകൾ മെട്രോ മെഡിക്കൽ ഗ്രൂപ്പ്‌ പ്രഖ്യാപിച്ചു. ഉദ്ഘാടന ദിവസം മുതൽ 3 മാസത്തേക്ക് ഡോക്ടർമാരുടെ കൺസൾട്ടേഷൻ വെറും 1 ദിനാറിനും 16ഓളം ടെസ്റ്റുകൾ ഉൾപ്പെടുന്ന ഫുൾ ബോഡി ചെക്കപ്പ് 12 ദിനാറിനും എല്ലാ ചികിത്സാസേവനസൗകര്യങ്ങൾക്കും 50% വരേയ്ക്കും ഡിസ്‌കൗണ്ടും നൽകുമെന്ന് പ്രഖ്യാപിച്ച മെട്രോ മെഡിക്കൽ ഗ്രൂപ്പ്‌ മാനേജ്മെന്റ് പുതിയ ബ്രാഞ്ചിൽ പീഡിയാട്രിക്, ഒബി & ഗൈനക്കോളജി, സ്പെഷ്യലൈസ്ഡ് ഡെന്റൽ, ഇന്റേണൽ മെഡിസിൻ,റേഡിയോളജി, ജനറൽ മെഡിസിൻ, ലാബ്, എക്സ്റേ, അൾട്രാസൗണ്ട് തുടങ്ങിയ ഡിപ്പാർട്ടുമെന്റുകളുടെ സേവനങ്ങളും ഉണ്ടായിരിക്കുമെന്ന് അറിയിച്ചു.

മെട്രോ എക്സ്പ്രസ്സ്‌ ബ്രാഞ്ചുകളിൽ നിന്നും മറ്റു സ്പെഷ്യലൈസ്ഡ് ബ്രാഞ്ചുകളിലേക്ക് റെഫർ ചെയ്യപ്പെടുന്ന ആളുകൾക്ക് വാഹനസൗകര്യം ലഭ്യമാക്കിയിട്ടുണ്ടെന്നും മെട്രോ മാനേജ്മെന്റ് അറിയിച്ചു.

അധികം താമസിയാതെ തന്നെ ജലീബ്, ജഹ്‌റ, കുവൈറ്റ്‌ സിറ്റി എന്നിവിടങ്ങളിലും മെട്രോയുടെ ചികിത്സാസേവനങ്ങൾ ലഭ്യമാക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

മെട്രോ മെഡിക്കൽ ഗ്രൂപ്പ്‌ ചെയർമാനും സിഇഒ യുമായ മുസ്തഫ ഹംസ, മാനേജിങ് പാർട്ണർ ആയ ഡോ.ബിജി ബഷീർ, ഡയറക്ടർമാരായ ഡോ.അത്ബി, ജാവേദ് ഖോക്കർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Related News