വജ്രമെന്ന അമൂല്യ സമ്മാനം ഇനി മികച്ച നിക്ഷേപവും: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് വാഗ്ദാനം ചെയ്യുന്നു 'വജ്രങ്ങള്‍ക്ക് 100% മൂല്യം

  • 05/09/2023



ഇനി വജ്രം തിളക്കമാര്‍ന്ന ആഭരണങ്ങള്‍ മാത്രമല്ല, നൂറ് ശതമാനം മൂല്യമുള്ള നിക്ഷേപം കൂടിയാണ്. സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുന്നത് പോലെ തന്നെ ഇനി വജ്രാഭരണങ്ങളും വാങ്ങി സൂക്ഷിക്കാം. ഏത് സമയത്തും നൂറ് ശതമാനം മൂല്യത്തോടെ മാറ്റിയെടുക്കാവുന്ന വിശ്വസനീയമായ സമ്പാദ്യമായും അവ മാറുകയാണ്. പുതു തലമുറയുടെ സൗന്ദര്യ ബോധത്തിന് ചേര്‍ന്ന് നില്‍്ക്കുന്ന മികച്ച ഷോപ്പിങ് അനുഭവമായിരുന്ന വജ്രാഭരണങ്ങള്‍ക്ക് ഇതോടെ വിപണിയില്‍ പുതിയ തിളക്കം.

മൂന്ന് പതിറ്റാണ്ടിലെറെയായി ഉപഭോക്താക്കളുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണ - വജ്രാഭരണ വിപണിയിലെ ലോകോത്തര ബ്രാന്‍ഡായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് തന്നെയാണ് വിപണിയിലെ ഈ മാറ്റത്തിനും വഴിതുറക്കുന്നത്. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് തുടങ്ങിവെച്ച ഈ സൗന്ദര്യ- സമ്പാദ്യ വിപ്ളവം വിപണിയില്‍ വലിയ ചലനം ഇതിനകം സൃഷ്ടിച്ചുകഴിഞ്ഞു. ഇതോടെ സ്വര്‍ണ്ണാഭരണങ്ങള്‍ എന്ന പോലെ തന്നെ വജ്രാഭരണങ്ങളും മികച്ച നിക്ഷേപ മാര്‍ഗ്ഗമായി മാറുകയാണ്. വജ്രാഭരണങ്ങള്‍ മാററിയെടുക്കുമ്പോള്‍ പഴയതിന് നൂറ് ശതമാനം മൂല്യം ഉറപ്പ് നല്‍കുന്നതാണ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ആരംഭിച്ച പുതിയ പദ്ധതി.  

സ്വര്‍ണ്ണത്തിന് എപ്പോഴും അതാത് കാലത്തെ വിപണി മൂല്യം ലഭിക്കുമ്പോള്‍, വജ്രാഭരണങ്ങള്‍ക്ക് ആ ആനുകൂല്യം ഇല്ല എന്നതായിരുന്നു ഒരു പരിധി വരെ വജ്രാഭരണങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് പലരെയും അകറ്റി നിര്‍ത്തിയത്. കൈമാറുമ്പോഴും തിരികെ നല്‍കുമ്പോഴും വാങ്ങുന്ന സമയത്ത് ചെലവഴിച്ച മൂല്യം കിട്ടാറില്ല എന്നതായിരുന്നു ആഭരണ പ്രേമികളെ വജ്രാഭരണങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചത്. ഉപഭോക്താക്കളുടെ ഈ പ്രയാസവും ആശങ്കയും തിരിച്ചറിഞ്ഞാണ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് പുതിയ നീക്കം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഉപഭോക്താക്കള്‍ക്ക് വജ്രാഭരണങ്ങള്‍ ഏത് കാലത്തിനും യോജിച്ചതാവുന്നു എന്നതിനൊപ്പം ഏറ്റവും സുരക്ഷിതമായ നിക്ഷേപവും കൂടിയായി മാറുന്നു. വജ്രാഭരണങ്ങളുടെ വലിയ വൈവിധ്യവും നവീനമായ ഫാഷന്‍ തുടിപ്പുകളുമാണ് യുവതലമുറക്ക് അവ പ്രിയങ്കരമാക്കിയത്. പുതിയ നീക്കത്തോടെ വജ്രാഭരണങ്ങള്‍ക്കായി ചെലവഴിക്കുന്ന പണം അതേപടി സമ്പാദ്യം കൂടിയായി ഇനി നിലനില്‍ക്കുമെന്ന പ്രഖ്യാപനമാണ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ലോകത്തോട് നടത്തുന്നത്. ഉപഭോക്താക്കള്‍ക്ക് സന്തോഷകരമായ ഷോപ്പിങ്ങ് അനുഭവത്തിന് കൂടിയാണ് ഇതുവഴി മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് അവസരമൊരുക്കുന്നത്. 

ആഭരണ പ്രേമികള്‍ക്കിടയില്‍ നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ വജ്രാഭരണങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് ആളുകള്‍ പിന്തിരിയുന്ന സാഹചര്യം ഉള്‍ക്കൊണ്ടുകൊണ്ട് വജ്രാഭരണ വ്യവസായ മേഖലയില്‍ വിപ്‌ളവകരമായ ഒരു മാറ്റം കൊണ്ടുവരാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. വജ്രങ്ങള്‍ എക്കാലത്തേക്കും ഉള്ളതാണെന്ന ആശയത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കികൊണ്ട് വജ്രാഭരണങ്ങളുടെ മൂല്ല്യം സംരക്ഷിക്കുന്നതിനാണ് ഈ പുതിയ നയം ഞങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. 1993-ല്‍ മലബാര്‍ സ്ഥാപിതമായത് മുതല്‍ ഉപഭോക്തൃ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള നയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ബ്രാന്‍ഡ് മുന്‍പന്തിയിലാണെന്നത് പുതിയ ഡയമണ്ട് എക്‌സ്‌ചേഞ്ച് പോളിസിയും സാക്ഷ്യപ്പെടുത്തുന്നുവെന്നും മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ കെ.പി. അബ്ദുല്‍ സലാം അഭിപ്രായപ്പെട്ടു. 

ഏവരെയും ഏറെ ആകര്‍ഷിക്കുന്ന അമൂല്യമായ ഒരു വസ്തുവാണ് വജ്രം. വജ്രാഭരണങ്ങള്‍ സമ്മാനമായി നല്‍കുകയെന്ന പ്രവണത യുവതലമുറയില്‍ വര്‍്ദ്ധിച്ചുവരികയാണ്. എന്നിരുന്നാലും ഡയമണ്ട് ആഭരണങ്ങളെ സംബന്ധിച്ച് എപ്പോഴും ആശങ്കയുള്ള ഒരു കാര്യം, സ്വര്‍ണ്ണാഭരണങ്ങളെ അപേക്ഷിച്ച് നിക്ഷേപമെന്ന നിലയില്‍ അതിന്റെ മൂല്ല്യമാണ്. വജ്രാഭരണങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ 100 % മൂല്ല്യം നല്‍കുന്നതിലൂടെ ഇത്തരം ആശങ്കകള്‍ ഇല്ലാതാവുകയാണ്. വജ്രത്തിന് ഉയര്‍ന്ന മൂല്ല്യം നല്‍കുന്നതിലൂടെ വിശ്വസനീയമായ ഒരു നിക്ഷേപമായി അത് മാറുകയാണെന്നും മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.

'മലബാര്‍ പ്രോമിസ് ' എന്ന പേരിട്ടിരിക്കുന്ന അതുല്യവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ നിലപാടുകള്‍ക്ക് പുറമെയാണ് പുതിയ നയം.ന്യായവില വാഗ്ദാനം, സ്റ്റോണ്‍ വെയ്റ്റ്, നെറ്റ് വെയ്റ്റ്, സ്റ്റോണ്‍ ചാര്‍ജ് എന്നിവ സൂചിപ്പിക്കുന്ന സുതാര്യമായ പ്രൈസ് ടാഗ്, എല്ലാ സ്വര്‍ണ്ണ, വജ്രാഭരണങ്ങള്‍ക്കും ബയ് ബാക്ക് ഗ്യാരണ്ടി, 28 ലാബ് ടെസ്റ്റുകളിലൂടെ ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയ ഐജിഐ-ജിഐഎ സര്‍ട്ടിഫൈഡ് ഡയമണ്ടുകള്‍, എല്ലാ ആഭരണങ്ങള്‍ക്കും ആജീവനാന്ത ഫ്രീ മെയിന്റനന്‍സ്, 100 % വാല്യൂ ഓണ്‍ ഗോള്‍ഡ് എക്സ്ചേഞ്ച്, 100 % വാല്യൂ ഓണ്‍ ഡയമണ്ട് എക്സ്ചേഞ്ച്, സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന 916 ഹാള്‍ മാര്‍ക്കിങ്ങ്, അംഗീകൃത സ്രോതസ്സുകളില്‍ നിന്നും ഉത്തരവാദിത്വത്തോടെ ശേഖരിക്കുന്ന സ്വര്‍്ണ്ണം, തൊഴിലാളികള്‍ക്ക് കൃത്യമായ വേതനവും, ന്യായമായ ആനുകൂല്ല്യങ്ങളും എന്നിവയാണ് മലബാര്‍ പ്രോമിസിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.

Related News