ട്രാക്ക് "ഓണം - ഈദ് സംഗമം - 2023" ചാരിറ്റി കൂപ്പൺ പ്രകാശനം ചെയ്തു

  • 06/09/2023

 

കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് ( ട്രാക്ക് ) കേന്ദ്ര കമ്മിറ്റി ഒക്ടോബർ 13 ന് സംഘടിപ്പിക്കുന്ന 
"ഓണം - ഈദ് സംഗമം - 2023" ന്റെ ഭാഗമായി പുറത്തിറക്കിയ ചാരിറ്റി കൂപ്പൺ പ്രകാശനം ചെയ്തു. 
അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ട്രാക്ക് പ്രസിഡൻറ് എം.എ.നിസ്സാം അധ്യക്ഷത വഹിച്ചു.
ട്രാക്ക് ചെയർമാൻ പി.ജി.ബിനു പ്രോഗ്രാമിന് കുറിച്ച് വിശദീകരിച്ചു. 
പ്രോഗ്രാം ജനറൽ കൺവീനർ എം.ഹരിപ്രസാദ് ചാരിറ്റി കൂപ്പൺ ഡോ.പ്രഗതി നമ്പ്യാർക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു. 
ഉപദേശക സമിതി അംഗങ്ങളായ ഡോ.ശങ്കരനാരായണൻ,
ജയകൃഷ്ണ കുറുപ്പ്,കെ.ടി.ഗോപകുമാർ, കേന്ദ്ര ജോ.ട്രഷറർ കൃഷ്ണ രാജ്, കേന്ദ്ര കമ്മിറ്റി അംഗം പ്രശാന്ത്.എസ്,ഫഹാഹീൽ യൂനിറ്റ് കൺവീനർ രജിത്ത്.പി.ആർ,വനിത വേദി പ്രസിഡൻറ് പ്രിയ രാജ്, വനിത വേദി ജനറൽ സെക്രട്ടറി സരിത ഹരിപ്രസാദ്, വനിത വേദി സെക്രട്ടറി അനു അയ്യപ്പൻ എന്നിവർ സംബന്ധിച്ചു. 
ട്രാക്ക് ആക്ടിംങ് ജനറൽ സെക്രട്ടറി ആഷ്ലി ജോസഫ് സ്വാഗതവും ട്രാക്ക് ട്രഷറർ ലിജോയ് ജോളി ലില്ലി നന്ദിയും പറഞ്ഞു.

Related News