“സോണോണം 2K23”

  • 08/09/2023


എസ് എം സി എ കുവൈറ്റ് - അബ്ബാസിയ ഏരിയ, സോൺ രണ്ടിന്റെ നേതൃത്വത്തിൽ "സോണോണം 2K23" ഓണാഘോഷം കെങ്കേമമായി ഓഗസ്റ്റ് 8 നു വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ അബ്ബാസിയ ഹെവൻ ഓഡിറ്റോറിയിതിൽ വെച്ച് ആഘോഷിച്ചു 

പകിട്ടാർന്ന പൂക്കളങ്ങവും പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും മിഴിവേകുന്ന ചിങ്ങപ്പുലരിയിൽ കടന്നുപോയ പഴയകാലം ഓർമ്മിപ്പിക്കുവാനായി പൂവിളിയും പുലികളിയും ഊഞ്ഞാൽ ആട്ടവും പാട്ടും നൃത്തവും വിഭവ സമൃദ്ധമായ സദ്യയും ഒരുക്കി ഈ വർഷത്തെ ഓണം വർണാഭമായി ആഘോഷിക്കുകയുണ്ടായി.

അബ്ബാസിയ സൈന്റ് ഡാനിയേൽ കംബോണി ഇടവക വൈദീകർ ആയ ഫാ. പ്രകാശ് കാഞ്ഞിരത്തിങ്കൽ, ഫാ. ശ്രുതിൻ ദേവസ്യ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. 

പൂക്കളവും പൂവിളികളും മാവേലിയും പുലിക്കളിയും കുട്ടികളുടെയും മുതിർന്നവരുടെയും ആട്ടവും പാട്ടും നാടൻ കവിതകളും ഓണാഘോഷങ്ങൾക്ക് മാറ്റു കൂട്ടുകയുണ്ടായി. കേരളത്തിന്റെ തനതായ വഞ്ചിപ്പാട്ടും, ഓണപ്പാട്ടും ആഘോഷങ്ങൾക്ക് മിഴിവേകി.

പ്രോഗ്രാം കൺവീനർ മോനിച്ചൻ ജോസഫ്, സോണൽ കൺവീനർ രാജൻ ചാക്കോ, സോണൽ സെക്രട്ടറി ബിൻസൺ ജോസഫ്, സോണൽ ട്രെഷറർ ഡെന്നിസ് ജോയ് എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം വഹിച്ചു.
സോൺ രണ്ടിന്റെ കുടുംബാംഗങ്ങളും, എസ് എം സി എ കേന്ദ്ര, ഏരിയ, മറ്റു സോണൽ ഭാരവാഹികൾ എന്നിവർ ഓണാഘോഷത്തിൽ സംബന്ധിച്ചു.

Related News