കോസ് കുവൈറ്റ് ചാപ്റ്റർ ഓണാഘോഷം റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു

  • 09/09/2023



കുവൈറ്റ് സിറ്റി : കുടശ്ശനാട് ഓവർസീസ് സൗഹൃദ സംഘം ( കോസ് )  കുവൈറ്റ് ചാപ്റ്റർ ഓണാഘോഷം ഒക്ടോബർ 6 ന് നടക്കും. ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു. പ്രസിഡണ്ട് മാത്യു വർഗീസ് രക്ഷാധികാരി സാമുവൽ വർഗീസിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. സെക്രട്ടറി സാജു സ്റ്റീഫൻ , ട്രഷറാർ സോജി വർഗീസ് എന്നിവർ സന്നഹിതരായിരുന്നു.

        സംഘടനയുടെ ഓണാഘോഷവും വാർഷികവും ഒക്ടോബർ ആറാം തീയതി അബ്ബാസിയയിലെ പോപ്പിൻസ് ഹാളിൽ നടക്കും. പരിപാടിയുടെ ഭാഗമായി ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.

Related News