ട്രാക്ക് ഓണം - ഈദ് സംഗമം വെള്ളിയാഴ്ച

  • 12/10/2023

 

കുവൈത്ത് സിറ്റി : തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് ( ട്രാക്ക് ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 13 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ  അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ 
" ഓണം - ഈദ് സംഗമം - 2023 " സംഘടിപ്പിക്കും. 
കുവൈത്തിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും. 
താലപ്പൊലിയും ചെണ്ടമേളത്തോടുകൂടി മഹാബലി എഴുന്നള്ളത്ത്. 
സാംസ്കാരിക സമ്മേളനം, ഓണപ്പാട്ടുകൾ, തിരുവാതിരക്കളി, ഒപ്പന, മാപ്പിളപ്പാട്ടുകൾ,വിവിധയിനം നൃത്തനൃത്യങ്ങൾ, കുവൈത്തിലെ പ്രസിദ്ധ ഗായിക ഗായകൻമാർ അവതരിപ്പിക്കുന്ന ഗാനമേള തുടങ്ങിയ വിവിധയിനം കലാപരിപാടികൾ അരങ്ങേറും.
ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. 
പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Related News