ഹൈസ്കൂൾ ചോദ്യപേപ്പർ ചോർച്ച; കുവൈത്തിൽ പ്രവാസിക്ക് 10 വർഷം തടവ്

  • 09/11/2023



കുവൈറ്റ് സിറ്റി : വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ഹൈസ്‌കൂൾ പരീക്ഷാ ചോദ്യങ്ങൾ ചോർത്തിയെന്ന കുറ്റത്തിന് കുവൈറ്റ് പൗരനെയും പ്രവാസിയെയും ക്രിമിനൽ കോടതി ബുധനാഴ്ച പത്ത് വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. 482,000 KD പിഴയും കോടതി വിധിച്ചു.

സെക്കണ്ടറി സ്‌കൂൾ പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചോർത്തിയ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ ഇവർ വൻ തുക കൈപ്പറ്റിയെന്നാണ് റിപ്പോർട്ട്.
അന്യോഷണത്തിൽ ഇതിന് പിന്നിൽ ഒരു സിറിയൻ പ്രവാസിയാണെന്ന് കണ്ടെത്തുകയും, അവരെ അറസ്റ്റ് ചെയ്യുകയും അവർ ആരോപിച്ച ആരോപണങ്ങൾ സമ്മതിക്കുകയും ചെയ്തു. ആവശ്യമായ നടപടികൾക്കായി അവരെ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു.

Related News