കുവൈത്തിലെ പ്രമുഖ റിടൈൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പറിൽ ‘ഗോൾഡ് ഫെസ്റ്റ്’ തുടരുന്നു

  • 09/11/2023


കുവൈറ്റ് സിറ്റി : ഗ്രാൻഡ് ഹൈപ്പറിൽ നിന്ന് അഞ്ച് ദിനാറിനും മുകളിൽ പർച്ചേഴ്സ് ചെയ്യുന്നവർക്ക് വൻ സമ്മാനങ്ങൾ നേടാനുള്ള അവസരമാണ് ‘ഗോൾഡ് ഫെസ്റ്റിലൂടെ’ ഒരുക്കിയിട്ടുള്ളത്. ആഴ്ച തോറും നടക്കുന്ന നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് സ്വർണനായണം സമ്മാനമായി ലഭിക്കും. നവംബർ 27 വരെ നീളുന്ന ‘ഗോൾഡ് ഫെസ്റ്റിൽ മൊത്തം ഒരു കിലോ സ്വർണം സമ്മാനമായി നൽകും. ‘ഗോൾഡ് ഫെസ്റ്റിലെ ആദ്യ നാല് നറുക്കെടുപ്പിലെ വിജയികൾക്കുള്ള സ്വർണനാണയങ്ങൾ കഴിഞ്ഞ ദിവസം വിതരണം ചെയ്തു. 
ഉപഭോക്താക്കൾക്കായി ഗ്രാൻഡ് ഹൈപ്പർ നേരത്തെ അവതരിപ്പിച്ച ഫൈവ് വീക്ക് ബൊണാൻസാ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. 55 ഇഞ്ച് സ്മാർട് ടിവി,ഐഫോൺ എന്നിവയാണ് സമ്മാനമായി നൽകിയത്. ഗ്രാൻഡ് ഹൈപ്പർ ശുവൈഖിൽ നടന്ന ചടങ്ങിൽ വിജയികൾ സമ്മാനങ്ങൾ ഏറ്റുവാങ്ങി. ‘ഗോൾഡ് ഫെസ്റ്റ്’ തുടർന്നുള്ള ആഴ്ചകളിലെ വിജയികളെ അടുത്ത ദിവസം പ്രഖ്യാപിക്കും.

Related News