പോലീസിൽനിന്ന് രക്ഷപ്പെടാനായി പാലത്തിൽനിന്ന് ചാടി; യുവാവിന് ഗുരുതരപരിക്ക്

  • 09/11/2023

 

കുവൈത്ത് സിറ്റി: പോലീസ്  പിന്തുടരുന്നതിനിടെ രക്ഷപ്പെടാനായി  പാലത്തിന് മുകളില്‍ നിന്ന് ചാടിയ  അജ്ഞാതന്  ഗുരുതരമായി പരിക്കേറ്റു. അൽ മുത്‌ല ഏരിയയിലാണ് സംഭവം. പാരാമെഡിക്കല്‍ വിബാഗം ഉടൻ തന്നെ സംഭവസ്ഥലത്തെത്തി ഗുരുതരാവസ്ഥയിൽ അജ്ഞാതനെ അതിവേഗം ആശുപത്രിയിലേക്ക് മാറ്റി. ഒടുവിൽ തലയോട്ടി പൊട്ടിയതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ഒരു കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ചികിത്സയ്ക്ക് ശേഷം മൊഴി ലഭിച്ചാലേ സംഭവത്തില്‍ വ്യക്തത കിട്ടൂ എന്ന് അധികൃതര്‍ പറഞ്ഞു.

Related News