20,000 ദിനാര്‍ മൂല്യമുള്ള മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

  • 09/11/2023



കുവൈത്ത് സിറ്റി: അനധികൃത മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ടതായി സംശയിക്കുന്ന കുവൈത്തി പൗരനെ അറസ്റ്റ് ചെയ്ത് അധികൃതര്‍. ബ്രിഗേഡിയർ ജനറൽ സാലിഹ് ഒഖ്‌ലയുടെയും ബ്രിഗേഡിയർ ജനറൽ മുഹമ്മദ് താഹറിന്റെയും നേതൃത്വത്തിലുള്ള ജഹ്‌റ സെക്യൂരിറ്റി പട്രോളിംഗ് സംഘമാണ് പ്രതിയെ പിടിച്ചിട്ടുള്ളത്. പ്രതിയിൽ നിന്ന് വൻ തോതിൽ മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തി. പ്രത്യേകിച്ച് 20,000 ദിനാര്‍ മൂല്യമുള്ള ക്യാപ്റ്റഗണ്‍ ഗുളികകളാണ് പിടിച്ചെടുത്തത്. ഇടപാടുകാരുമായി ആശയവിനിമയം നടത്താൻ പ്രതി ഉപയോഗിച്ചിരുന്ന ഏഴ് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത മയക്കുമരുന്നും പ്രതിയെയും നിയമനടപടികൾക്കായി ഡ്രഗ് കൺട്രോൾ ജനറൽ ഡയറക്ടറേറ്റിലേക്ക് റഫർ ചെയ്തിട്ടുണ്ട്.

Related News