അടുത്തവർഷത്തോടെ ആംബുലൻസ് സർവീസ് വിപുലീകരിക്കാനൊരുങ്ങി കുവൈത്ത് ആരോഗ്യ മന്ത്രാലയം

  • 11/11/2023

 

കുവൈത്ത് സിറ്റി: അടുത്ത വര്‍ഷത്തോടെ  പുതിയ 80 ആംബുലൻസുകള്‍ കൂടെ ആരോഗ്യ മന്ത്രാലയം സേവത്തിനായി സജ്ജമാക്കും. ദേശീയ ആരോഗ്യ സംവിധാനത്തെ മൊത്തത്തിൽ ശക്തിപ്പെടുത്തുന്നതിനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. പ്രത്യേകിച്ച് എമർജൻസി മെഡിക്കൽ സേവനങ്ങൾ കൂടുതല്‍ കാര്യക്ഷമമാക്കാൻ സര്‍ക്കാര്‍ പരിശ്രമിക്കുന്നുണ്ട്. അൽ മുത്‌ല ഏരിയയിൽ എമർജൻസി റെസ്‌പോൺസ് സെന്റർ ഉദ്ഘാടനം ചെയ്തതിന് ശേഷം ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ അവാദിയാണ് ഇക്കാര്യം അറിയിച്ചത്. ആറ് ആംബുലൻസുകളുടെയും ആറ് സാങ്കേതിക വിദഗ്ധരുടെയും സേവനമാണ് കേന്ദ്രത്തില്‍ ഒരുക്കിയിട്ടുള്ളത്. 24 മണിക്കൂറും എമർജൻസി റെസ്‌പോൺസ് സെന്റർ പ്രവര്‍ത്തിക്കും.

Related News