വാണ്ടഡ് ലിസ്റ്റിലുണ്ടായിരുന്ന 4,295 പേര്‍ കുവൈത്തിൽ അറസ്റ്റിൽ

  • 11/11/2023

 

കുവൈത്ത് സിറ്റി: ഈ വർഷം ആദ്യ പത്ത് മാസത്തിനുള്ളിൽ വാണ്ടഡ് ലിസ്റ്റിലുണ്ടായിരുന്ന 4,295 പേരെ അറസ്റ്റ് ചെയ്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആൻഡ് റെസ്‌ക്യൂ പൊലീസ് പട്രോൾസ് കണക്കുകള്‍ പുറത്ത് വിട്ടു. ട്രാഫിക് പോലീസ് അറസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉണ്ടായിരുന്നവരുടെ എണ്ണം 2,356 ആയി ഉയർന്നു. ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസ്‌ക്യൂ പോലീസ് നടത്തിയ സുരക്ഷാ, ട്രാഫിക് ക്യാമ്പയിനുകളില്‍ അറസ്റ്റിലായവരുടെ എണ്ണം ഇതേ കാലയളവിൽ 1,939 ആയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

Related News