കെട്ടിടങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ; പരിശോധിക്കുന്നത് കര്‍ശനമാക്കി ജഹ്‌റ മുനിസിപ്പാലിറ്റി

  • 11/11/2023



കുവൈത്ത് സിറ്റി: കെട്ടിടങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കുന്നത് കര്‍ശനമാക്കി ജഹ്‌റ മുനിസിപ്പാലിറ്റി. ലൈസൻസുകളും പരസ്യ ഹോർഡിംഗുകളും പരിശോധിക്കുന്നതിനുള്ള ക്യാമ്പയിനുകള്‍ ശക്തമാക്കിയിട്ടുണ്ട്. മൂന്നാഴ്ചയ്ക്കുള്ളിൽ 507 മുന്നറിയിപ്പുകളാണ് നല്‍കിയിട്ടുള്ളത്. മുനിസിപ്പൽ നിയമങ്ങളും ചട്ടങ്ങളും നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ കുവൈത്തിലെ എല്ലാ മേഖലകളിലും ദൈനംദിന പരിശോധന പര്യടനം തുടരുകയാണെന്ന് ജഹ്‌റ ഗവർണറേറ്റിലെ സുരക്ഷാ വകുപ്പ് ഡയറക്ടർ ഹമൂദ് അൽ മുതൈരി പറഞ്ഞു. അടച്ച് പൂട്ടല്‍ അടക്കമുള്ള കടുത്ത നടപടികള്‍ ഒഴിവാക്കുന്നതിന് നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം അല്‍ മുത്തൈരി ഊന്നി പറഞ്ഞു.

Related News