വ്യാജ ഉൽപ്പന്നങ്ങളുടെ ഉപയോഗം; ജീവന് വരെ ആപത്ത്, കുവൈത്തിൽ ശില്‍പ്പശാല

  • 11/11/2023



കുവൈത്ത് സിറ്റി: മെനസ്സ ഇന്റലക്ച്വൽ പ്രോപ്പർട്ടി ആൻഡ് റൈറ്റ്‌സ് മാനേജ്‌മെന്റുമായി സഹകരിച്ച് അഭിഭാഷകൻ മുഹമ്മദ് ലഫ്ത അൽ ഷമാരിയുടെ ഓഫീസും മെഴ്‌സിഡസ് ബെൻസ് കാറുകളുടെ പ്രതിനിധികളും ചേര്‍ന്ന് ശില്‍പ്പശാല സംഘടിപ്പിച്ചു. വ്യാജ ഉൽപ്പന്നങ്ങളുടെ ഉപയോഗം കൊണ്ട് ജീവന് ഉള്‍പ്പെടെ ബാധിക്കുന്ന അപകടസാധ്യതകളാണ് ശില്‍പ്പശാലയില്‍ ചര്‍ച്ചയായത്. വ്യാജ ഉൽപ്പന്നങ്ങളുടെ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കേസെടുക്കാവുന്നതാണ്. ജീവന് അപകടകരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്ന വ്യാജ ഉൽപ്പന്നങ്ങളുടെ അപകടങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കാൻ ലക്ഷ്യമിട്ടാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. വ്യാജമായ മെഴ്‌സിഡസ് കാറിന്റെ സ്പെയർ പാർട്‌സുകൾ തിരിച്ചറിയാൻ ഉപഭോക്താക്കളെ പ്രാപ്തമാക്കുക എന്നതും ശില്‍പ്പശാലയുടെ ലക്ഷ്യമായിരുന്നു.

Related News