കുവൈത്തിൽ ശക്തമായ സുരക്ഷാ പരിശോധന തുടരുന്നു; 282 നിയമലംഘകർ അറസ്റ്റിൽ

  • 11/11/2023

 

കുവൈറ്റ് സിറ്റി : റിസർച്ച് ആന്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, സൂപ്പർവിഷൻ ആൻഡ് കോർഡിനേഷൻ ഡിപ്പാർട്ട്‌മെന്റ്, ഫിനാൻഷ്യൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസസ് ഡിപ്പാർട്ട്‌മെന്റ്, ട്രൈപാർട്ടൈറ്റ് കമ്മിറ്റി എന്നിവർ സംയുക്തമായി ഹവല്ലി, അൽ-ദാജിജ്, കബ്ദ്, ബ്രയേഹ് സേലം, അൽ-സാലിഹിയ, മഹ്ബൂല, ഫഹാഹീൽ, ഖൈത്താൻ , ഫർവാനിയ മാർക്കറ്റുകളിൽ നടത്തിയ പരിശോധനയിൽ  താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച് 282 പേരെ അറസ്റ്റ് ചെയ്തു. കൂടാതെ  രണ്ട് വ്യാജ ഓഫീസുകളും , അനാശാസ്യപ്രവർത്തനങ്ങൾ നടത്തിയ  ഒരു  മസാജ് ഇൻസ്റ്റിറ്റ്യൂട്ടും പിടികൂടി, അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിയായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി

Related News