കുവൈത്തിൽ വാണ്ടഡ് ലിസ്റ്റിലുള്ള പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

  • 11/11/2023



കുവൈത്ത് സിറ്റി: വാണ്ടഡ് ലിസ്റ്റിലുള്ള പ്രതി ആത്മഹത്യക്ക് ശ്രമിച്ചതായി ക്രിമിനല്‍ സുരക്ഷാ വിഭാഗം അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ പിന്തുടരുന്നതിനിടെ അല്‍ മുത്‍ല പ്രദേശത്ത് വച്ച് ബ്രിഡ്ജിന് മുകളില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. പ്രതിയുടെ ആരോഗ്യനില ഗുരുതരമാണ്. തലയോട്ടി തകരുന്ന തരത്തിലാണ് പരിക്കേറ്റിട്ടുള്ളത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

Related News