അറബ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി കുവൈത്ത് കിരീടാവകാശി റിയാദിലെത്തി

  • 11/11/2023



കുവൈത്ത് സിറ്റി: റിയാദിൽ നടക്കുന്ന അറബ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ പ്രതിനിധിയായി കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സൗദി അറേബ്യയില്‍ എത്തി. അസാധാരണമായ അവസ്ഥയിലാണ് ഇസ്ലാമിക സമ്മേളനം നടക്കുന്നത്. റിയാദ് ഡെപ്യൂട്ടി ഗവർണർ പ്രിൻസ് മുഹമ്മദ് ബിൻ അബ്‍ദുള്‍ റഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അബ്‍ദുള്ള അൽ ജാബർ അൽ സബാഹ്, കുവൈത്തിലെ സൗദി അംബാസഡർ പ്രിൻസ് സുൽത്താൻ ബിൻ സാദ് ബിൻ ഖാലിദ് അൽ സൗദ്, കുവൈത്ത് അംബാസഡർ എന്നിവർ ചേർന്നാണ് കിരീടാവകാശിയെ സ്വീകരിച്ചത്.

Related News