ഗാസയ്ക്ക് സഹായം നല്‍കിയ രാജ്യങ്ങളില്‍ കുവൈത്ത് മൂന്നാം സ്ഥാനത്ത്

  • 11/11/2023



കുവൈത്ത് സിറ്റി: ഗാസയിൽ മാനുഷിക സഹായങ്ങള്‍ എത്തിച്ച കാര്യത്തില്‍ കുവൈത്ത് മൂന്നാം സ്ഥാനത്താണെന്ന് കണക്കുകള്‍. ഈജിപ്ഷ്യൻ റെഡ് ക്രെസന്റ് സൊസൈറ്റിയാണ് കണക്കുകള്‍ പുറത്ത് വിട്ടത്. കുവൈത്ത് റിലീഫ് എയര്‍ ബ്രിഡ്ജില്‍ വഴി അല്‍ അരിഷ് എയര്‍പ്പോര്‍ട്ടിലേക്ക് ഇതുവരെ കുവൈത്ത്  എത്തിച്ചത് 412 ടൺ ദുരിതാശ്വാസ സാമഗ്രികളാണ്. അൽ അരിഷിലെത്തിയ ഗാസയിലേക്കുള്ള മൊത്തം സഹായം ഇതുവരെ 9,262 ടൺ കവിഞ്ഞിട്ടുണ്ട്. 

കൂടാതെ സഹായം നൽകിയ രാജ്യങ്ങളുടെ പട്ടികയിൽ ഈജിപ്ത് ആണ് ഒന്നാം സ്ഥാനത്തുള്ളത്. 546.9 ടൺ എത്തിച്ച ലിബിയ രണ്ടാം സ്ഥാനത്താണ്. കുവൈത്ത് മൂന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ 286 ടൺ ദുരിതാശ്വാസ സാമഗ്രികള്‍ എത്തിച്ച ഖത്തര്‍ ആണ് നാലാം സ്ഥാനത്താണ്. കുവൈത്ത് ഇതുവരെ 17 വിമാനങ്ങളിലായാണ് ഗാസയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി സഹായം എത്തിച്ചത്.

Related News