കുവൈത്തിൽ പാലത്തിന് മുകളിൽ നിന്ന് ചാടിയത് കൊലപാതക കേസിലെ പ്രതിയായ പ്രവാസി

  • 12/11/2023

 

കുവൈത്ത് സിറ്റി: അൽ മുത്‌ല ഏരിയയിൽ പാലത്തിന് മുകളിൽ നിന്ന് ചാടിയത് കൊലപാതക കേസിലെ പ്രതിയായ ബം​ഗ്ലാദേശിയാണെന്ന് അധികൃതർ അറിയിച്ചു.  ക്രിമിനൽ അന്വേഷകർ പിന്തുടരുന്നതിനിടെ ഇയാൾ പാലത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയത്. വീഴ്ചയിൽ പ്രതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തലയോട്ടി പൊട്ടിയതിനെ തുടർന്ന് ഇയാളെ ജഹ്റ ആശുപത്രിയിലെ  തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഒരു മാസം മുമ്പ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ബംഗ്ലാദേശ് പ്രവാസിയുമായി ബന്ധപ്പെട്ട കേസിൽ രണ്ട് പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാനാണ് സുരക്ഷാ വിഭാ​ഗം അൽ മുത്‍ലയിൽ എത്തിയത്. കുറ്റകൃത്യം നടന്ന് ഒരാഴ്ചയ്ക്കുള്ളിൽ മറ്റ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അധികൃതർ പരിശോധന നടത്തിയത്. ഇതിനിടെ ഒരാളെ അറസ്റ്റ് ചെയ്തെങ്കിൽ രണ്ടാമത്തെയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പിന്തുടരുന്നതിനിടെയാണ് അൽ മുത്‍ല പാലത്തിൽ നിന്ന് ഇയാൾ താഴേക്ക് ചാടിയത്.

Related News