കൊലപാതകശ്രമ കേസ്; കുവൈറ്റ് പ്രവാസിയുടെ നാട്ടിലേക്കുള്ള യാത്ര തടഞ്ഞു

  • 12/11/2023



കുവൈത്ത് സിറ്റി: കൊലപാതകശ്രമ കേസിൽ ഉൾപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന് പ്രവാസിയുടെ നാട്ടിലേക്കുള്ള യാത്ര തടഞ്ഞ് കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ. പ്രവാസിയെ ഫർവാനിയ പൊലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്തു. ഇവിടെ ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രവാസി ലഗേജ് കൗണ്ടർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇമിഗ്രേഷൻ പരിശോധനയ്ക്കായി എത്തിയപ്പോഴാണ് യാത്രാ വിലക്കുണ്ടെന്ന് വ്യക്തമായത്. തുടർന്ന് പ്രവാസിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Related News