സഹല്‍ ആപ്ലിക്കേഷനില്‍ പുതിയ സേവനം; വാഹനം പിടിച്ചെടുക്കുന്നതിനുള്ള നോട്ടിഫിക്കേഷൻ

  • 12/11/2023



കുവൈത്ത് സിറ്റി: എൻഫോഴ്‌സ്‌മെന്റിന്റെ ജനറൽ അഡ്മിനിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് സഹല്‍ ആപ്ലിക്കേഷനിൽ പുതിയ ഇലക്ട്രോണിക് സേവനങ്ങൾ ആരംഭിക്കുന്നതായി നീതിന്യായ മന്ത്രാലയം അറിയിച്ചു. വാഹനം പിടിച്ചെടുക്കുന്നതിനുള്ള അറിയിപ്പാണ് നോട്ടിഫിക്കേഷൻ ആയി ലഭിക്കുക. പണം അടച്ച് പിടിച്ചെടുക്കൽ പിൻവലിക്കുന്നത് വരെ ആഭ്യന്തര മന്ത്രാലയത്തിലെ ഇടപാടുകൾക്ക് ഉടനടി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പണമടച്ചതിന് ശേഷം നിയന്ത്രണങ്ങള്‍ പിൻവലിക്കുന്നതിനുള്ള അറിയിപ്പും ലഭിക്കും.

Related News