ഗാസയിലേക്കുള്ള കുവൈത്ത് എയര്‍ ബ്രിഡ്ജ്; സഹായവുമായി പറന്നത് 18 വിമാനങ്ങള്‍

  • 12/11/2023



കുവൈത്ത് സിറ്റി: ഗാസയില്‍ സഹായം എത്തിക്കുന്നതിനായി ഇതുവരെ മൂന്ന് മില്യണിലധികം ഡോളർ അനുവദിച്ചിട്ടുണ്ടെന്ന് ചാരിറ്റബിൾ ഓർഗനൈസേഷന്റെ തലവനും ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവുമായ ഡോ. അബ്‍ദുള്ള അൽ മാത്തൂഖ് അറിയിച്ചു. ഈജിപ്ഷ്യൻ റെഡ് ക്രെസന്റിന്റെയും പലസ്തീനിയന്റെയും സഹകരണത്തോടെയും ഏകോപനത്തോടെയും റഫ ക്രോസിംഗിലൂടെ ഗാസയിലേക്ക് സഹായം എത്തിക്കുന്നത് തുടരുകയാണ്. ഇതുവരെ 17 വിമാനങ്ങളിലായി സഹായം എത്തിച്ചു കഴിഞ്ഞു.

കുവൈത്തില്‍ നിന്നുള്ള 18-ാമത്തെ വിമാനം ഉടൻ അല്‍ അരിഷിലേക്ക് പുറപ്പെട്ടും. ഭക്ഷ്യവസ്തുക്കള്‍, മെഡിക്കൽ സപ്ലൈസ്, അത്യാവശ്യവും അടിയന്തിരവുമായ വൈദ്യുതി യന്ത്രങ്ങൾ എന്നിവയാണ് ഉടൻ എത്തിക്കുക. ഇന്ന് രാവിലെ കുവൈത്തില്‍ നിന്ന് പുറപ്പെട്ടു കഴിഞ്ഞ‌ു. ആകെ 40 ടൺ സാധനങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇന്റർനാഷണൽ ഇസ്ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷന്റെ സഹകരണത്തോടെയും കുവൈത്തിലെ പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളുടെ മേൽനോട്ടത്തിലും ഏകോപനത്തിലും അൽ സലാം സൊസൈറ്റി ഫോർ ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റബിൾ സംഘടനയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

Related News