കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 800 കിലോ ഹാഷിഷ് പിടികൂടി

  • 13/11/2023



കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 800 കിലോ ഹാഷിഷ് പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. വിദഗ്ധമായി ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് ഷിപ്പ്മെന്‍റ് പിടികൂടിയത്. ക്രിമിനൽ സുരക്ഷാ വിഭാഗം, പ്രത്യേകിച്ച് കുവൈത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡ്രഗ് കൺട്രോൾ, ലെബനീസ് റിപ്പബ്ലിക്കിലെ സുരക്ഷാ അതോറിറ്റികളുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. മയക്കുമരുന്ന് നിയന്ത്രണ ഏജൻസികൾ തമ്മിലുള്ള സഹകരണത്തിലും സംയുക്ത ഏകോപനത്തിലുമാണ് കര്‍ശന പരിശോധനകള്‍ നടക്കുന്നത്. 

പ്രാദേശിക, അറബ്, അന്തർദേശീയ തലങ്ങളിൽ മയക്കുമരുന്നുകളുടെയും സൈക്കോട്രോപിക് വസ്തുക്കളുടെയും കള്ളക്കടത്ത് സംബന്ധിച്ച നിർണായക വിവരങ്ങളുടെ കൈമാറ്റത്തിന് ഊന്നൽ നൽകിയാണ് പ്രവര്‍ത്തനങ്ങള്‍. ബുള്ളറ്റ് പ്രൂഫ് ബോക്‌സിനുള്ളിൽ തടികൊണ്ട് നിര്‍മ്മിച്ച മോഡലുകൾക്കുള്ളിൽ സൂക്ഷ്മമായി ഒളിപ്പിച്ച നിലയിലായിരുന്ന ഹാഷിഷ് ഒളിപ്പിച്ചിരുന്നത്. കുവൈത്തിലേക്ക് കയറ്റുമതി ചെയ്യുന്നതിന് മുമ്പായി തന്നെ ലെബനനില്‍ ഹാഷിഷ് പിടിച്ചെടുക്കാൻ സാധിച്ചെന്ന് അധികൃതര്‍ വിശദമാക്കി.

Related News