ലോക പ്രമേഹ ദിനം; ദസ്മാൻ ഡയബറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ബോധവത്കരണ പരിപാടി നാളെ അൽ ഹംറ മാളിൽ

  • 13/11/2023

 

കുവൈത്ത് സിറ്റി: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് സയൻസസിന്‍ന്റെ  കീഴിലുള്ള ദസ്മാൻ ഡയബറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രത്യേക പരിപാടി സംഘടിപ്പിക്കും. അൽ ഹംറ മാൾ ആൻഡ് ടവറിൽ നാളെയാണ് പ്രമേഹ ബോധവത്കരണം ലക്ഷ്യമിട്ട് പരിപാടി സംഘടിപ്പിക്കുന്നത്. ഹംറ കൊമേഴ്‌സ്യൽ കോംപ്ലക്‌സിലെ എക്‌സിബിഷൻ ഹാളിൽ രാവിലെ 11 മുതൽ രാത്രി എട്ട് വരെയാണ് പരിപാടി. 

ബോധവൽക്കരണവും വിനോദ പ്രവർത്തനങ്ങളും, മെഡിക്കൽ, പോഷകാഹാര പരിശോധനകളും കൺസൾട്ടേഷനുകളും അടങ്ങുന്ന തരത്തിലാണ് പരിപാടിയെന്ന് ഇൻസ്റ്റിറ്റ്യൂട്ടിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ താരിഖ് അലേറിയാൻ പറഞ്ഞു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രമേഹ ചികിത്സയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരോഗ്യ വിദഗ്ധര്‍ പങ്കാളികളാകും. അവബോധം വളർത്തുന്നതിനായി പ്രവർത്തനങ്ങളും പരിപാടികളും സംഘടിപ്പിക്കും. ഈ ദിനത്തിന്‍റെ പ്രാധാന്യം ഉള്‍ക്കൊണ്ട് എല്ലാവരും പരിപാടികളില്‍ പങ്കെടുക്കണണെന്നും അദ്ദേഹം ആഹ്വാനം ചെയ്തു

Related News