കഴിഞ്ഞ വർഷം ജനറൽ മെഡിസിൻ ക്ലിനിക്കുകളില്‍ ചികിത്സ തേടിയവരുടെ എണ്ണം 9.3 മില്യണ്‍; കുവൈറ്റ് ആരോഗ്യമന്ത്രാലയം

  • 13/11/2023

 

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം ജനറൽ മെഡിസിൻ ക്ലിനിക്കുകളില്‍ ചികിത്സ തേടിയവരുടെ എണ്ണം 9.3 മില്യണ്‍ കവിഞ്ഞതായി ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍. സർക്കാർ ആശുപത്രികളിലെ മൊത്തം ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളില്‍ എത്തിയവരുടെ എണ്ണം ഏകദേശം മൂന്ന് മില്യണില്‍ എത്തി. 67.5 ശതമാനം ബെഡ് ഒക്യൂപൻസിയുമായി അല്‍ അദാൻ ആശുപത്രിയാണ് ഏറ്റവും മുന്നിലുള്ളത്. 17.9 ശതമാനം മാത്രം ബെഡ് ഒക്യൂപൻസിയുമായി ജാബർ ഹോസ്പിറ്റൽ ഏറ്റവും അവസാന സ്ഥാനത്താണ്. 

ജനറൽ സർജറി വിഭാഗത്തിലെ ബെഡ് ഒക്യൂപൻസി നോക്കുമ്പോഴും 72.1 ശതമാനവുമായി അല്‍ അദാൻ ആശുപത്രിയാണ് മുന്നിലുള്ളത്. ഏറ്റവും കുറഞ്ഞ നിരക്ക് ജാബർ ഹോസ്പിറ്റലിലാണ്, 17.2 ശതമാനം. സ്പെഷ്യലൈസ്ഡ് ആശുപത്രികളിൽ, ഏറ്റവും ഉയർന്ന ബെഡ് അക്യുപ്പൻസി നിരക്ക് 83.6 ശതമാനമാണ്. ഇത് അഡിക്ഷൻ സെന്‍ററിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്ക് പകർച്ചവ്യാധി ആശുപത്രിയിലാണ്, 9.4 ശതമാനം.

Related News