എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന; കമ്പനികള്‍ക്കെതിരെ നടപടിയുമായി കുവൈറ്റ് വാണിജ്യ മന്ത്രാലയം

  • 13/11/2023



കുവൈത്ത് സിറ്റി: മായം കലർന്ന ഭക്ഷ്യ ഉൽപന്നങ്ങളുടെ വിതരണം തടയുന്നതിനും കുറ്റക്കാരായ കമ്പനികൾക്ക് പിഴ ചുമത്തുന്നതിനുമായി വാണിജ്യ വ്യവസായ മന്ത്രാലയം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നു. എക്സ്പയറി ഡേറ്റ് കഴിഞ്ഞ മാംസം, മത്സ്യം, ചീസ് എന്നിവയുടെ ഗണ്യമായ അളവിൽ കൈവശം വച്ചതായി കണ്ടെത്തിയ മൂന്ന് കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ മന്ത്രാലയം ഫെഡറേഷൻ ഓഫ് അസോസിയേഷൻസിനോട് ആവശ്യപ്പെട്ടു. വാണിജ്യ മന്ത്രാലയത്തിന്‍റെ നിർദ്ദേശങ്ങള്‍ ലഭിച്ച സാഹചര്യത്തിൽ നിയമലംഘനം നടത്തുന്ന കമ്പനികളിൽ നിന്നുള്ള ഒരു ഉൽപ്പന്നവും സഹകരണ സംഘങ്ങൾ വിൽക്കില്ല. കൂടാതെ, പ്രോസിക്യൂഷന്റെ അന്വേഷണങ്ങൾ അവസാനിക്കുന്നത് വരെ ഈ ഉൽപ്പന്നങ്ങൾ ഷോപ്പുകളില്‍ പ്രദർശിപ്പിക്കുന്നതിനും ഔട്ട്‌ലെറ്റുകൾ വഴി വിൽപന നടത്തുന്നതിനും നിരോധനമുണ്ട്.

Related News