മയക്കുമരുന്ന്: 16 കേസുകളിലായി 20 പേർ കുവൈത്തിൽ അറസ്റ്റിൽ

  • 13/11/2023



കുവൈത്ത് സിറ്റി: മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് 16 കേസുകളിലായി 20 പേരെ അറസ്റ്റ് ചെയ്ത് നാർക്കോട്ടിക്സ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റ്. വിവിധ രാജ്യക്കാരായ 16 പേരാണ് പിടിയിലായിട്ടുള്ളത്. ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, കെമിക്കൽസ്, കഞ്ചാവ്, കൊക്കെയ്ൻ എന്നിവയുൾപ്പെടെ ഏകദേശം 13 കിലോഗ്രാം വിവിധ മയക്കുമരുന്നുകൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു. കൂടാതെ, ലാറിക്ക, ക്യാപ്റ്റഗൺ, സിനെക്സ്, മെറ്റാഡോൾ തുടങ്ങിയ വിവിധ സൈക്കോട്രോപിക് പദാർത്ഥങ്ങൾ അടങ്ങിയ 29,100 ഗുളികകൾ കണ്ടെടുത്തിട്ടുണ്ട്. മയക്കുമരുന്ന് വിൽപ്പനയിൽ നിന്ന് ലഭിച്ച പണവും പിടിച്ചെടുത്തു. പ്രതികളിലൊരാൾ ലൈസൻസില്ലാത്ത വെടിമരുന്ന് കൈവശം വച്ചിരുന്നു. പ്രതികളെയും കണ്ടുകെട്ടിയ വസ്‌തുക്കളും തുടർ നിയമനടപടികൾ ആരംഭിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.

Related News