കുവൈത്തിൽ റെസിഡൻസി നിയമലംഘകരുടെ എണ്ണത്തിൽ കുറവ്; ശക്തമായ പരിശോധന തുടരുന്നു

  • 13/11/2023

 

കുവൈത്ത് സിറ്റി: രാജ്യത്തുള്ള റെസിഡൻസി നിയമലംഘകരുടെ എണ്ണത്തിൽ 30,000ത്തിന്റെ കുറവ് വന്നതായി കണക്കുകൾ. നിലവിലെ 
റെസിഡൻസി നിയമലംഘകരുടെ എണ്ണം 121,174 ആണെന്ന് റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്‌മെന്റിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായി ആഭ്യന്തര മന്ത്രാലയത്തിന്റെ യോജിച്ച പരിശ്രമങ്ങൾ നിയമലംഘകരുടെ എണ്ണം ഈ നിലയിലേക്ക് കുറയ്ക്കുന്നതിന് സഹായകമായിട്ടുണ്ട്. 

നേരത്തെ റെസിഡൻസി നിയമലംഘകരുടെ എണ്ണം 150,000 ആയി വർധിച്ചിരുന്നു. നിയമലംഘകർക്ക് അവരുടെ റെസിഡൻസി സ്റ്റാറ്റസ് ശരിയാക്കാൻ ഒരു ഗ്രേസ് പിരീഡ് അനുവദിക്കുകയും മന്ത്രാലയത്തിന്റെ തുടർച്ചയായ പരിശോധനകളും തുടരുന്നതോടെ നിയമലംഘകരുടെ എണ്ണം 100,000-ത്തിൽ താഴെേക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷകൾ.

Related News