കുവൈത്ത് മെട്രോ റാപ്പിഡ് ട്രാൻസ്പോർട്ട് സിസ്റ്റംസ് പ്രോജക്റ്റ് റദ്ദാക്കി

  • 14/11/2023



കുവൈത്ത് സിറ്റി: കുവൈത്ത് മെട്രോ റാപ്പിഡ് ട്രാൻസ്പോർട്ട് സിസ്റ്റംസ് പ്രോജക്റ്റ് റദ്ദാക്കാനുള്ള തീരുമാനം പുറപ്പെടുവിച്ച് പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ക്കുള്ള അതോറിറ്റിയുടെ സുപ്രീം കമ്മിറ്റി. പൊതു ഫണ്ടുകളില്‍ 2.152 മില്യണ ദിനാറിന്‍റെ ബാധ്യത വരുത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് വ്യക്താമാക്കി. ഇത്രയും വലിയ നഷ്ടം സംഭവിച്ചതായി ഓഡിറ്റ് ബ്യൂറോയാണ് കണ്ടെത്തിയത്.  പ്രോജക്റ്റ് നടപ്പിലാക്കുന്നതിനായി നടന്ന നിരവധി നടപടിക്രമങ്ങളും മീറ്റിംഗുകളും അത് പഠിക്കാനും അവതരിപ്പിക്കാനും ഏകദേശം 10 വർഷത്തെ നീണ്ട കാലയളവാണ് എടുത്തത്. സാധ്യതാ പഠനങ്ങളുടെ ഫലങ്ങൾ പഠിക്കാനും ചർച്ച ചെയ്യാനും രൂപീകരിച്ച നിരവധി കമ്മിറ്റികൾ സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് റദ്ദാക്കൽ തീരുമാനമെന്ന് അതോറിറ്റി അറിയിച്ചു.

Related News