കുവൈറ്റ് വൈദ്യുതി മന്ത്രാലയത്തില്‍ നിന്ന് 300ല്‍ അധികം ജീവനക്കാര്‍ ഉടൻ വിരമിക്കും

  • 14/11/2023



കുവൈത്ത് സിറ്റി: വിരമിക്കലിനായി റഫർ ചെയ്യുന്ന ജീവനക്കാരുടെ പേരുകളുടെ പട്ടിക തയാറാക്കിയതായി വൈദ്യുതി മന്ത്രാലയം അറിയിച്ചു. പെൻഷനുള്ള യോഗ്യത സ്ഥിരീകരിക്കുന്നതിന്, വിരമിക്കലിന് റഫർ ചെയ്യുന്ന ജീവനക്കാരുടെ പേരുകൾ സംബന്ധിച്ച് മന്ത്രാലയം മുമ്പ് സോഷ്യൽ ഇൻഷുറൻസ് സ്ഥാപനത്തെയും സിവിൽ സർവീസ് കമ്മീഷനെയും ബന്ധപ്പെട്ടിരുന്നു. 

റിട്ടയർമെന്റ് റഫറൽ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന ജീവനക്കാരുടെ എണ്ണം 300ല്‍ അധികമാണ്. 32 വർഷത്തെ സർവ്വീസ് കഴിഞ്ഞവരും 55 വയസ്സിനു മുകളിൽ പ്രായമുള്ളവരുമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി ഡോ. ജാസിം അൽ അസ്താദ്, അവരുടെ സേവനങ്ങൾ അവസാനിപ്പിക്കാനും അവരെ വിരമിക്കലിന് റഫർ ചെയ്യാനുമുള്ള തീരുമാനം ഉടൻ പുറപ്പെടുവിച്ചേക്കും. സൂപ്പർവൈസറി തസ്തികകളുള്ള ജീവനക്കാരും ഇതില്‍ ഉൾപ്പെടുന്നുണ്ട്.

Related News