റെസിഡൻസി ട്രാൻസ്ഫര്‍, സ്പോൺസർഷിപ്പ് മാറ്റം; നടപടികൾ വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം

  • 14/11/2023



കുവൈത്ത് സിറ്റി: റെസിഡൻസി ട്രാൻസ്ഫര്‍ ചെയ്യുന്നതിനും സ്പോൺസർഷിപ്പ് മാറ്റുന്നതിനും പാലിക്കേണ്ട ചില നടപടികൾ വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയവും മാൻപവര്‍ അതോറിറ്റിയും. സ്പോൺസർഷിപ്പ് കൈമാറ്റത്തിന് 2015ലെ 842 നിയമത്തില്‍ പറഞ്ഞിട്ടുള്ള വ്യവസ്ഥകള്‍ പാലിക്കണമെന്നാണ് നിര്‍ദേശം. ഫാമിലി റെസിഡൻസിയിൽ നിന്ന് സ്വകാര്യമേഖലയിലെ വർക്ക് റെസിഡൻസിയിലേക്ക് മാറുമ്പോൾ കുവൈത്തിലെ പ്രവാസിയുടെ റെസിഡൻസി തുടർച്ചയായി ഒരു വർഷത്തിൽ കുറയാൻ പാടില്ല.

വർക്ക് പെർമിറ്റിൽ രാജ്യത്തേക്ക് കൊണ്ടുവരുന്ന തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം സ്വകാര്യ മേഖലയിൽ ജോലിക്ക് മാറ്റാമെന്ന് ആഭ്യന്തര മന്ത്രാലയവും മാൻപവര്‍ അതോറിറ്റിയും വ്യക്തമാക്കി. സ്പോൺസർഷിപ്പ് കൈമാറ്റത്തിനായി നിലവിലെ തൊഴിലുടമയുടെ അംഗീകാരം ആവശ്യമാണ്. സ്വകാര്യമേഖലയിൽ ജോലിക്ക് പെർമിറ്റോടെ കൊണ്ടുവരുന്ന തൊഴിലാളികളെ സർക്കാർ കരാറുകളിലേക്കും പദ്ധതികളിലേക്കും മാറ്റാവുന്നതാണ്. അതേ തൊഴിലുടമയുമായുള്ള മറ്റൊരു സർക്കാർ കരാറിലേക്കോ അല്ലെങ്കിൽ മറ്റൊരു തൊഴിലുടമയുമായുള്ള സർക്കാർ കരാറിലേക്കോ കൈമാറ്റം സാധിക്കും.  ഉയർന്ന വൈദഗ്ധ്യമുള്ള സാങ്കേതിക തൊഴിലാളികൾക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തിയിട്ടുണ്ട്.

Related News