ഓണ്‍ലൈൻ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു; വീണ്ടും മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം

  • 14/11/2023



കുവൈത്ത് സിറ്റി: രാജ്യത്തിന് പുറത്ത് നിന്നുള്ള നടത്തുന്ന ഓണ്‍ലൈൻ തട്ടിപ്പുകളെ കുറച്ച് മുന്നറയിപ്പ് നല്‍കി ആഭ്യന്തര മന്ത്രാലയം. ഫോൺ കോളുകളിലൂടെയും വിവിധ ഇലക്ട്രോണിക് ആശയവിനിമയ സംവിധാനങ്ങള്‍ ഉപയോഗിച്ചും നടത്തുന്ന തട്ടിപ്പുകള്‍ വര്‍ധിക്കുകയാണ്. കുവൈത്ത് പൗരന്മാരും പ്രവാസികളും ഫോൺ കോളുകൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പുലർത്തണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. സംശയാസ്പദമായ എന്തെങ്കിലും കോളുകൾ വന്നാല്‍ ബന്ധപ്പെട്ട അതോറിറ്റികളെ ഉടൻ വിവരം അറിയിക്കണം. ഇത്തരം തട്ടിപ്പ് പ്രവര്‍ത്തനങ്ങള്‍ അതോറിറ്റികള്‍ നിരന്തരം നിരീക്ഷിച്ച് വരികയാണ്. ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതര്‍ വിശദീകരിച്ചു.

Related News