ഡിറ്റക്ടീവുകളായി ചമഞ്ഞ് പ്രവാസികളെ കൊള്ളയടിച്ചിരുന്ന മൂന്ന് പേര്‍ അറസ്റ്റിൽ

  • 14/11/2023



കുവൈത്ത് സിറ്റി: ഡിറ്റക്ടീവുകളായി ചമഞ്ഞ് പ്രവാസികളെ കൊള്ളയടിച്ചിരുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്ത് അധികൃതര്‍. സുബ്ബിയ മേഖലയിൽ വച്ച് ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റുമായി അഫിലിയേറ്റ് ചെയ്‌ത പട്രോൾ ഉദ്യോഗസ്ഥരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമില്‍ പ്രവാസികളില്‍ നിന്ന് ഇത്തരം കവര്‍ച്ചകളെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. അമേരിക്കൻ നിർമ്മിത കാറില്‍ വന്ന മൂന്ന് പേര്‍ അവരെ തടഞ്ഞതായും പണവും മൊബൈൽ ഫോണും അടക്കം തട്ടിയെടുത്തെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. 

പട്രോളിംഗ് ഉദ്യോഗസ്ഥർ അതിവേഗം നടപടികള്‍ സ്വീകരിക്കുകയും  രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും തടഞ്ഞ് പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. പരിശോധനയിൽ മയക്കുമരുന്ന് ഗുളികകൾ, ഹാഷിഷ്, ഷാബു എന്നിവയുടെ ബാഗുകളും ബന്ധപ്പെട്ട സാമഗ്രികൾ എന്നിവ ഇവരുടെ പക്കൽ നിന്ന് അധികൃതർ കണ്ടെത്തി. 12ലധികം പ്രവാസികളെ കൊള്ളയടിച്ചതായാണ് ചോദ്യം ചെയ്യലില്‍ നിന്ന് വ്യക്തമായി.

Related News