ഈ വർഷം കുവൈത്തിൽ അറസ്റ്റിലായത് 5,504 റെസിഡൻസി നിയമലംഘകർ

  • 14/11/2023



കുവൈത്ത് സിറ്റി: മാൻപവർ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള സംയുക്ത കമ്മിറ്റി താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 5,504 തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി കണക്കുകൾ. ഈ വർഷം ആദ്യം മുതൽ കഴിഞ്ഞ ഒക്ടോബർ വരെ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായത്. ഇവരെ രാജ്യത്ത് നിന്ന് നാടുകടത്താനുള്ള നിയമനടപടികൾ സ്വീകരിച്ചു. ആർട്ടിക്കിൾ (18) പ്രകാരമുള്ള സ്വകാര്യ മേഖലയിലെ 2,115 തൊഴിലാളികളും ആർട്ടിക്കിൾ (20) പ്രകാരമുള്ള 1,429 ഗാർഹിക തൊഴിലാളികളും നിയമം ലംഘിച്ചതിന് പിടിയിലായി. 

മൊത്തം നിയമ ലംഘകരിൽ 26 ശതമാനവും ഈ വിഭാ​ഗത്തിൽ നിന്ന് ഉള്ളവരാണ്. റെസിഡൻസി പെർമിറ്റില്ലാതെ അറസ്റ്റിലായത് 1910 പേരാണ്. റിക്രൂട്ട് ചെയ്യുന്നതിന് പകരമായി ബിസിനസ്സ് ഉടമകൾക്ക് 1,500 മുതൽ 2,000 ദിനാർ വരെ പണം നൽകിയതായി അറസ്റ്റിലായവരിൽ ചിലർ വെളിപ്പെടുത്തിയിട്ടുണ്ട്. മാൻപവർ അതോറിറ്റിയുടെ നേതൃത്വത്തിൽ ആഭ്യന്തര, വാണിജ്യ മന്ത്രാലയങ്ങളും കുവൈത്ത് മുനസിപ്പാലിറ്റിയുടെ പ്രതിനിധികളും അടങ്ങുന്ന സംയുക്ത സംഘമാണ് പരിശോധനകൾ നടത്തിയത്.

Related News