കുവൈത്തികൾക്കും പ്രവാസികൾക്കും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനാണ് കുവൈത്ത് ശ്രമം: ആരോ​ഗ്യ മന്ത്രി

  • 14/11/2023



കുവൈത്ത് സിറ്റി: എല്ലാ കുവൈത്തികൾക്കും പ്രവാസികൾക്കും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനാണ് കുവൈത്ത് ശ്രമിക്കുന്നതെന്ന് ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ അവാദി. എല്ലാത്തരം രോഗങ്ങളും തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള മാർഗ്ഗങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്പെഷ്യലൈസ്ഡ് മെഡിക്കൽ കോൺഫറൻസുകൾ സംഘടിപ്പിക്കും.സഹകരിച്ചുള്ള പ്രവർത്തനങ്ങൾ ശക്തമാക്കും. സ്പെഷ്യലിസ്റ്റുകൾ തമ്മിൽ അനുഭവങ്ങൾ കൈമാറാൻ അവസരമൊരുക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

ENT  ശസ്ത്രക്രിയകൾ സംബന്ധിച്ച 45-ാമത് കുവൈത്ത് കോൺഫറൻസിന്റെ ഉദ്ഘാടന വേളയിൽ അൽ അവാദിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത അലൈഡ് മെഡിക്കൽ സർവീസസ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അബ്ദുള്ള അൽ ഫറാസ് ആണ് ഇക്കാര്യങ്ങൾ അറിയിച്ചത്. ലോകമെമ്പാടുമുള്ള വിദഗ്ധ ഡോക്ടർമാരുടെ ഒരു എലൈറ്റ് ഗ്രൂപ്പ് കോൺഫറൻസിൽ പങ്കെടുത്തു. ഇതിലൂടെ ശാസ്ത്ര, മെഡിക്കൽ മേഖലകളിൽ പരമാവധി പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

Related News