ഹൗസിം​ഗ് ഏരിയകളിൽ നിന്ന് സ്വകാര്യ സ്കൂളുകൾ മാറ്റും; 3 വർഷം അനുവദിച്ചു

  • 14/11/2023



കവൈത്ത് സിറ്റി: എല്ലാ സ്വകാര്യ, മോഡൽ ഹൗസിംഗ് ഏരിയകളിലെയും സ്വകാര്യ സ്‌കൂളുകൾ മാറ്റി സ്ഥാപിക്കാൻ മൂന്ന് വർഷത്തെ  കാലയളവ് നിശ്ചയിച്ചു. അബ്ദുള്ള അൽ മഹ്‌രിയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന മുനിസിപ്പൽ കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. അറബ് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയ്ക്ക് (OAPEC) വെസ്റ്റ് മിഷ്‌റെഫ് ബ്ലോക്ക് 1-ലെ നയതന്ത്ര മേഖലയിലെ പ്ലോട്ട് 38 അനുവദിക്കും. എംബസികൾക്കും നയതന്ത്ര സ്ഥാപനങ്ങൾക്കുമായി ബാക്കിയുള്ള 1,000 ചതുരശ്ര മീറ്റർ സ്ഥലം ഉപയോഗിക്കാനും കൗൺസിൽ യോ​ഗം അനുമതി നൽകിയിട്ടുണ്ട്.

Related News